Flash News

6/recent/ticker-posts

മൈക്രോവേവ് ഓവനിൽ പതിവായി ഭക്ഷണം ചൂടാക്കി കഴിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഈ അഞ്ച് അപകടങ്ങൾ

Views

പെട്ടെന്ന് ഭക്ഷണം ചൂടാക്കി എടുക്കാന്‍ മികച്ച ഓപ്ഷനാണ് മൈക്രോവേവ് ഓവന്‍. പല വീടുകളും പതിവായി മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുന്നുണ്ട്.
ഊര്‍ജ്ജ കാര്യക്ഷമതയും പെട്ടെന്ന് ഭക്ഷണം തയ്യാറാക്കാന്‍ സഹായിക്കുന്നതും മൈക്രോവേവിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളാണ്. അടുക്കളയില്‍ വളരെ ഉപകാരപ്രദമായ ഒരു ഉപകരണം തന്നെയാണ് മൈക്രോവേവ് ഓവന്‍. എന്നിരുന്നാലും, പതിവായി മൈക്രോവേവ് ഓവനില്‍ ഭക്ഷണം ചൂടാക്കുന്നത് വലിയ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധര്‍ വ്യക്തമാക്കുന്നത്.
മൈക്രോവേവ് ഓവനുകള്‍ ഉപയോ​ഗിക്കുന്നതിന്റെ അഞ്ച് ദൂഷ്യഫലങ്ങള

👉🏿അവശ്യ പോഷകങ്ങള്‍ കുറയ്ക്കുന്നു

 ഭക്ഷണത്തിലെ വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങളെ മൈക്രോവേവ് ഇല്ലാതാക്കുന്നു. തല്‍ഫലമായി, നിങ്ങള്‍ മൈക്രോവേവ് ചെയ്ത എന്തെങ്കിലും ഭക്ഷണം കഴിക്കുബോള്‍, ഭക്ഷണം മൈക്രോവേവ് ചെയ്യുന്നതിന് മുബ് ഉണ്ടായിരുന്ന പ്രധാന പോഷക ഗുണങ്ങള്‍ നഷ്‌ടമാകും.

👉🏿 രോഗപ്രതിരോധ സംവിധാനത്തില്‍ ഗുരുതരമായ ആഘാതം ഏല്‍പ്പിക്കുന്നു

 മൈക്രോവേവില്‍ പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്ത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ സെറം നിലകളിലും ലിംഫ് ഗ്രന്ഥികളിലും ഗുരുതരമായ സ്വാധീനം ചെലുത്തും. ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു. മൈക്രോവേവ് ചെയ്ത ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കാന്‍ സാധ്യതയുണ്ട്.

👉🏿 ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു

 പച്ചക്കറികള്‍ മൈക്രോവേവില്‍ പാകം ചെയ്യുബോള്‍ അവശ്യ ധാതുക്കള്‍ ഫ്രീ റാഡിക്കലുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് ശരീരത്തില്‍ ക്യാന്‍സര്‍ ബാധിക്കുന്നതിലേക്ക് നയിച്ചേക്കാം. മൈക്രോവേവില്‍ പച്ചക്കറികള്‍ ചൂടാക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് ഗുരുതരമായ ദോഷങ്ങളുണ്ടാക്കും. ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ചില ഗുരുതരമായ ആരോ​ഗ്യ സ്ഥിതിയിലേക്ക് നയിക്കും.

👉🏿 ശരീരത്തിന്റെ മൊത്തത്തിലുള്ള വികാസത്തെ ഗുരുതരമായി ബാധിക്കുന്നു

 മൈക്രോവേവ് ഓവനില്‍ തയ്യാറാക്കിയ ഭക്ഷണം പതിവായി കഴിക്കുന്നത് ദീര്‍ഘകാല- സ്ഥിരമായ മസ്തിഷ്ക ക്ഷതം ഉണ്ടാക്കും. മൈക്രോവേവ് ചെയ്ത വസ്തുക്കള്‍ പതിവായി കഴിക്കുന്നതിലൂടെ, സ്ത്രീ-പുരുഷ ഹോര്‍മോണ്‍ വികസനം കുറയുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.
👉🏿 ആരോ​ഗ്യത്തിന് കൂടുതല്‍ പ്രയോജനം ചെയ്യില്ല

 മൈക്രോവേവില്‍ ചൂടാക്കി ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് ശരീരത്തിന് വലിയ ഗുണം ചെയ്യില്ല. ഇവ കൂടുതല്‍ ദോഷം വരുത്തുകയും ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍, തിരക്കിലാണെങ്കിലും വൈകിയാണെങ്കിലും  അടുപ്പ് ഉപയോഗിച്ച്‌ ഭക്ഷണം ചൂടാക്കാന്‍ ശ്രമിക്കുക. കാരണം ഇപ്രകാരം ഭക്ഷണം പാകം ചെയ്യുകയും ചൂടാക്കുകയും ചെയ്യുബോള്‍ അതിന്റെ പോഷകമൂല്യം നഷ്ടപ്പെടില്ല.


Post a Comment

0 Comments