Flash News

6/recent/ticker-posts

എടുത്തുചാടാൻ വരട്ടെ'; ഓൺലൈൻ കോഴ്സ് തട്ടിപ്പുസംഘങ്ങളുടെ കെണിയിൽ വീഴരുതെന്ന് പൊലീസ്

Views
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലെെൻ കോഴ്സുകളുടെ പേരിൽ തട്ടിപ്പുസംഘങ്ങൾ കെണിയൊരുക്കുന്നുണ്ടെന്ന ജാഗ്രത നിർദ്ദേശവുമായി കേരളാ പൊലീസ്. ഓൺലൈൻ കോഴ്‌സുകളെക്കുറിച്ച് അറിവുള്ളവരോടോ, അദ്ധ്യാപകരോടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക. വിവിധ കോഴ്‌സുകളുടെ ഫലം വരുന്ന സമയമായതിനാൽ വ്യാജ കോഴ്സുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കെണിയൊരുക്കുന്നുണ്ട്. ഡിഗ്രി, പിജി തുടങ്ങിയ കോഴ്‌സുകൾ എടുക്കുന്നതിനും മുൻപ്, അംഗീകൃത യൂണിവേഴ്‌സിറ്റിയാണോയെന്ന് അന്വേഷിച്ച് വ്യക്തത വരുത്തമെന്നും അനാവശ്യമായി ഒരു ലിങ്കുകളിലും ക്‌ളിക്കുചെയ്യരുതെന്നും നിർദേശത്തിൽ പറയുന്നു. കേരള പൊലീസിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂ‍‍ർണ്ണ രൂപം: വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്: ഓൺലൈൻ കോഴ്സുകളുടെ പേരിലും തട്ടിപ്പ് ഓൺലൈൻ കോഴ്സ് എന്നു കേൾക്കുമ്പോൾ എടുത്തുചാടാൻ വരട്ടെ... വിശ്വസ്തരായ പല കമ്പനികളുടെയും സർട്ടിഫിക്കറ്റുകൾ നൽകാമെന്ന പേരിൽ പണമിടപാടുകൾ നടത്തി നിലവാരം കുറഞ്ഞ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ജാഗ്രത പുലർത്തിയില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം..ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ?ഓൺലൈൻ കോഴ്‌സുകളെക്കുറിച്ച് അറിവുള്ളവരോടോ, അദ്ധ്യാപകരോടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക

ഓൺലൈൻ ജോലി എന്നു കേൾക്കുമ്പേഴേക്കും ചെന്നു ചാടാതെ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം തയ്യാറാവുക.ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ മുൻകൂട്ടി പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഏറെ ജാഗ്രത പുലർത്തണം.ജോലി ചെയ്തതിനുശേഷം ഉദ്യോഗാർത്ഥികളുടെ യോഗ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക ചൂഷണത്തിനും വിധേയരാകാം.മുൻകൂട്ടി പണമിടപാടുകൾ ആവശ്യപെടുന്ന ഓൺലൈൻ കോഴ്‌സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രം തെരഞ്ഞെടുക്കണം.കോഴ്സുകൾക്ക് ഓൺലൈനിലൂടെ പ്രവേശിക്കുന്നതിന് മുൻപ് ആ അക്കാഡമിയുടെയോ സ്ഥാപനത്തിന്റെയോ അംഗീകാരവും മറ്റു വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പരിശോധിക്കണംഡിഗ്രി, പിജി തുടങ്ങിയ കോഴ്‌സുകൾ എടുക്കുന്നതിനും മുൻപ്, അംഗീകൃത യൂണിവേഴ്‌സിറ്റിയാണോയെന്ന് അറിയണംഅനാവശ്യമായി ഒരു ലിങ്കുകളിലും ക്‌ളിക്കുചെയ്യരുത്.


Post a Comment

0 Comments