Flash News

6/recent/ticker-posts

അവധിക്ക് നാട്ടിൽ പോയവോട് തിരിച്ച് വരരുതെന്ന്. ഇന്ത്യയിൽ നിന്നുള്ള ഹിന്ദുക്കളെ പിരിച്ച് വിടുന്നതായി റിപ്പോര്‍ട്ട്

Views
ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയില്‍ പ്രതിഷേധം കനക്കുന്നു

അറബ് രാജ്യങ്ങള്‍ ഇന്ത്യയെ പരസ്യമായി പ്രതിഷേധം അറിയിച്ചു. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും വില്‍ക്കുന്നില്ല.

അറബ് തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കളെ പറഞ്ഞുവിടുന്നതായി സൗത്ത് ഏഷ്യന്‍ ജേണല്‍ ട്വിറ്ററില്‍ പറഞ്ഞു. ഒരു അറബ് തൊഴില്‍ ദാതാവിന്റെ വാക്കുകള്‍ ഉദ്ദരിച്ചാണ് സൗത്ത് ഏഷ്യന്‍ ജേണലിന്റെ ട്വീറ്റ്.

' ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍, മോദിയുടെ മതം തന്നെയാണ് അയാളുടേതും, എനിക്ക് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. അയാള്‍ അവധിക്ക് വീട്ടില്‍ പോയിരിക്കുകയാണ്. ഇനി ഇങ്ങോട്ട് തിരിച്ചുവരരുതെന്ന് ഞാന്‍ അയാളോട് ആവശ്യപ്പെട്ടു. കാരണം ഞങ്ങളുടെ പ്രവാചകനെ അവര്‍ നിന്ദിച്ചിരിക്കുന്നു,' ട്വീറ്റില്‍ പറയുന്നു.


Post a Comment

0 Comments