Flash News

6/recent/ticker-posts

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്ക് വീണ്ടും ഇഡി സമൻസ്

Views
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. ഈ മാസം 13ന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടു. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നൽകിയത്. ഇതേകേസിൽ സോണിയാ ഗാന്ധിയോട് ജൂൺ 8ന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.

നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം രണ്ടിന് രാഹുൽ ഗാന്ധി ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായിരുന്നില്ല. വിദേശത്തായതിനാൽ സാവകാശം തേടുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന അംഗികരിച്ചാണ് പതിമൂന്നിന് ഹാജരാകാനുള്ള പുതിയ സമൻസ് ഇ.ഡി നൽകിയത്. നാഷണൽ ഹെറാർഡിന്റെ ഒഹരികൾ നിയമ വിരുദ്ധമായി മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസിനാധാരം. 2015 ൽ സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജ്ജിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ കേസ്.

50 ലക്ഷം രൂപയ്ക്ക് 2000 കോടിയുടെ വസ്തുവകകളും ഒഹരിയും നെഹറു കുടുമ്പം സ്വന്തമാക്കിയെന്നാണ് ആരോപണം. 2015ൽ പട്യാല ഹൌസ് കോടതിയിൽ ഹാജരായ് ഈ കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യം നേടിയിരുന്നു. നാഷണൽ ഹെറാൾഡ് കേസിനെ രാഷ്ട്രിയമായും നിയമപരമായും നേരിടും എന്നാണ് കോൺഗ്രസ് നിലപാട്.



Post a Comment

0 Comments