Flash News

6/recent/ticker-posts

റിയാദിലെ തമിഴ്നാട് സ്വദേശി മൂർത്തിക്ക് നാട്ടിലെത്താൻ റിയാദ് പ്രവാസി സാമൂഹിക കൂട്ടായ്മ തണലായി.

Views
റിയാദ്: പ്രമുഖ ജീവകാരുണ്യ സാംസ്കാരിക സംഘടനയായ പ്രവാസി സാമൂഹിക കൂട്ടായ്മ  റിയാദ് കമ്മിറ്റി മൂർത്തി എന്ന തമിഴ്നാട് സ്വദേശിയെ നാട്ടിലേക്ക് എത്തിച്ചു.

 റിയാദിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് സ്വദേശി മൂർത്തിയെ അവിടെനിന്നും പുറത്താക്കുകയും അതിനുശേഷം അദ്ദേഹത്തിൻ്റെ പാസ്പോർട്ട് 'ഉറൂബ്' (ഒളിച്ചോടിയതായി മുദ്രകുത്തുക) ആക്കുകയും ചെയ്തു. ഇതോടുകൂടി അദ്ദേഹം നാട്ടിലെത്താൻ കഴിയാതെ പ്രയാസപ്പെട്ടു. ഇതോടെ അദ്ദേഹം റിയാദിലെ പ്രമുഖ പ്രവാസി സാമൂഹിക കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് മെമ്പർമാരെ  ബന്ധപ്പെടുകയും അതനുസരിച്ച് അദ്ദേഹത്തിന് എക്സിറ്റ് അടിച്ചു ടിക്കറ്റ് കൊടുത്തു നാട്ടിലേക്ക് കയറ്റി വിടാൻ സംഘടന തീരുമാനിക്കുകയും ചെയ്തു.

പ്രസിഡണ്ട് അഫ്സൽ മുല്ലപ്പള്ളി, സെക്രട്ടറി സുബൈർ കുപ്പം, ചെയർമാൻ ഗഫൂർ ഹരിപ്പാട്, ട്രഷറർ ഹാസിഫ് കളത്തിൽ, ജോയിൻറ് സെക്രട്ടറി നിഷാദ്,ബിജു അരീക്കോട് എന്നിവരുടെ നേതൃത്വത്തിൽ മൂർത്തിക്ക് വിമാന ടിക്കറ്റും ആവശ്യമായ വസ്ത്രങ്ങളും അതിന് പുറമെ ഇരുപത്തിയഞ്ച് കിലോയോളം വീട്ടിലേക്കാവശ്യമായ സാധനങ്ങളും പ്രവാസി സാമൂഹിക കൂട്ടായ്മ നൽകി സന്തോഷ പൂർവ്വം അദ്ദേഹത്തെ നാട്ടിലേക്കയച്ചു.
    ഇതിന് മുമ്പും പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്ത ഈ കൂട്ടായ്മക്ക് ആത്മ സംതൃപ്തി നൽകുന്നതും മറക്കാനാവാത്തതുമായ ഒരു അനുഭവമാണിതെന്ന് കൂട്ടായ്മ പ്രസിഡണ്ട് അഫ്സൽ മുല്ലപ്പള്ളി പോപ്പുലർ ന്യൂസിനോട് പറഞ്ഞു. സമൂഹത്തിന് മാതൃകയായ ഇത്തരം ജീവകാരുണ്യ പ്രവൃത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്.


Post a Comment

0 Comments