സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഇന്ധനവിലവര്‍ധനവും വിലക്കയറ്റവും ഏല്‍പ്പിച്ച ആഘാതത്തിലാണ് മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍. മല്‍സ്യവരവ് കുറഞ്ഞതിനാലും ചെലവ് കൂടിയതിനാലും ട്രോളിങ് നിരോധനത്തിന് ഒരു ദിവസം മുന്‍പെ പണി നിര്‍ത്തി മിക്കവരും.
വറുതിയുടെ കാലത്തിന് മുന്‍പ് അവസാനമായി ലഭിച്ച മീനും കുട്ടയിലാക്കി, പഴയയന്ത്രസാമഗ്രികള്‍ ഇരുമ്പ് വിലയ്ക്ക് തൂക്കി വിറ്റു, ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കെട്ടി. ഇനി നിരോധനം അവസാനിക്കുന്ന 53–ാം ദിവസം കടല് കനിയാനുള്ള പ്രാര്‍ഥനയാണ്. വരവ് കുറഞ്ഞതിനാല്‍ പലരും ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പെ ബോട്ടുകളും വള്ളങ്ങളും കരയിലടുപ്പിച്ചു.
കോവിഡ് ഏല്‍പ്പിച്ച സാമ്പത്തിക–സാമൂഹിക ആഘാതങ്ങള്‍ക്ക് പുറമേയാണ് ഇന്ധനവിലവര്‍ധനവ് മറ്റ് ആരെക്കാളുമധികം ഇവരെ ബാധിച്ചത്. സാധാരണഗതിയില്‍ ട്രോളിങ് നിരോധനകാലത്തിന് മുന്‍പ് ലഭിക്കാറുണ്ടായിരുന്ന ചെറുചാകര മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ കാലംമാറി എത്തിയ ശക്തമായ വേനല്‍മഴയും പ്രതീക്ഷകള്‍ക്ക് മുകളില്‍ ആര്‍ത്തുപെയ്തു.
0 Comments