Flash News

6/recent/ticker-posts

'റോഡില്‍ അഭ്യാസം കണ്ടാല്‍ അറിയിക്കുക'; മത്സരയോട്ടം തടയാന്‍ ജനങ്ങള്‍ക്ക് വാട്‌സാപ്പ് നമ്പറുമായി പൊലീസ്

Views
തിരുവനന്തപുരം: അമിതവേഗവും മത്സരയോട്ടവും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനത്തിന്റെ സഹായം തേടി പൊലീസ്. അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ല തോറും വാട്‌സാപ്പ് അക്കൗണ്ടുകള്‍ തയ്യാറാക്കി. നിയമലംഘനങ്ങളുടെ ഫോട്ടോ/വീഡിയോകളോടൊപ്പം സ്ഥലം താലൂക്ക് ജില്ലാ എന്നീ വിശദാംശങ്ങള്‍ കൂടി അറിയിക്കണമെന്ന് പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരള പൊലീസിന്റെ കുറിപ്പ്
റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു. റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ രൂപമാറ്റങ്ങള്‍, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം/മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും, ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകള്‍ കൂടി ഉള്‍പ്പെടുത്തുക
വിവരങ്ങള്‍ അറിയിക്കേണ്ട മൊബൈല്‍ നമ്പരുകള്‍ താഴെ ചേര്‍ക്കുന്നു.
1. തിരുവനന്തപുരം 9188961001
2. കൊല്ലം 9188961002
3. പത്തനംതിട്ട 9188961003
4. ആലപ്പുഴ 9188961004
5. കോട്ടയം 9188961005
6.ഇടുക്കി 9188961006
7. എറണാകുളം 9188961007
8. തൃശൂര്‍ 9188961008
9. പാലക്കാട് 9188961009
10. മലപ്പുറം 9188961010
11. കോഴിക്കോട് 9188961011
12. വയനാട് 9188961012
13. കണ്ണൂര്‍ 9188961013
14. കാസര്‍കോട് 9188961014


Post a Comment

0 Comments