Views
മലപ്പുറം : ഏറ്റവും തിരക്കേറിയ മലപ്പുറം നഗരവും തെരുവുനായകൾ കീഴടക്കിയിരിക്കുകയാണ്. മലപ്പുറം കലട്രേറ്റിന് സമീപത്തെ റോഡുകളിൽ പോലും തെരുവുനായകളുടെ വിളയാട്ടം കണ്ടിട്ടും ഇവിടെ അധികാരികൾ എന്തേ മൗനം പാലിക്കുന്നത്. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ മലപ്പുറം കുന്നുമ്മൽ നഗര മധ്യത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് എന്ത് സുരക്ഷിതത്വമാണുള്ളതെന്നും ജനസുരക്ഷയെ കുറിച്ച് അനേകം വാർത്തകൾ നൽകിയ പോപ്പുലർ ന്യൂസിൽ ഇതുകൂടി വാർത്തയാക്കണമെന്നും മലപ്പുറം സ്വദേശി പോപ്പുലർ ന്യൂസിനോട് പറഞ്ഞു.
പട്ടർകടവ് ഒറുംകടവ് പാലത്തിന്റെ ശോചനീയ അവസ്ഥ നിങ്ങൾ റിപ്പോർട്ട് നൽകി പിറ്റേ ദിവസം തന്നെ ചെയർമാനും മറ്റു അധികാരികളും രംഗത്തെത്തി, ഇന്ന് ഒരു പുതിയ പാലം നൽകാൻ ആ വാർത്ത കാരണമായില്ലേയെന്നും അദ്ദേഹം പോപ്പുലർ ന്യൂസിനോട് പറഞ്ഞു. കലക്ടറുടെ മൂക്കത്ത് വിളയാടുന്ന നായകളെ തുരത്താൻ അധികാരികളെ കണ്ണു തുറക്കൂ... നിത്യവും വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിക്കുന്ന ഈ വഴി സുരക്ഷിതമാക്കൂ ....

0 Comments