Flash News

6/recent/ticker-posts

വാട്സാപ്പ് ഉപയോഗിക്കുന്ന വ്യക്തികൾ ശ്രദ്ധിക്കുക. കേരള പോലീസിന്റെ ഔദ്യോഗിക മുന്നറിയിപ്പ്‌.

Views വാട്സാപ്പ് മെസഞ്ചർ എന്നിവ ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടി കേരള പോലീസിന്റെ ഔദ്യോഗികമായ ഒരു മുന്നറിയിപ്പാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഇതിനെ സംബന്ധിച്ച കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഒരു കാരണവശാലും ഇവിടെ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പുകൾ നിങ്ങൾ അവഗണിക്കാതിരിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന കാര്യം ഓർമ്മയിൽ വെക്കുക.

സാധാരണക്കാരായ ആളുകൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഫോട്ടോസ് ഷെയർ ചെയ്യുവാനും വീഡിയോകോൾ ചെയ്യുവാനും മറ്റ് ഡോക്യുമെന്റുകൾ ഷെയർ ചെയ്യുവാനും വളരെ എളുപ്പമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മാധ്യമം ആയതുകൊണ്ട് തന്നെ വളരെ ജനകീയമായ ഒരു അപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്.

അപരിചിതരായ വ്യക്തികളിൽ നിന്ന് വീഡിയോകോൾ സ്വീകരിക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം എന്ന മുന്നറിയിപ്പാണ് ഇപ്പോൾ കേരള പോലീസ് നൽകിയിരിക്കുന്നത്. വാട്സാപ്പ് മെസഞ്ചർ പോലെയുള്ള അപ്ലിക്കേഷനിലൂടെ ഉള്ള വീഡിയോ കോളിലൂടെ വ്യാപകമായ തട്ടിപ്പാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

മൊബൈലിലേക്ക് വരുന്ന വീഡിയോ കോളുകൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് അശ്ലീല വീഡിയോകൾ പ്രത്യക്ഷപ്പെടുകയും മറുവശത്തെ വീഡിയോ അറ്റൻഡ് ചെയ്ത വ്യക്തിയുടെ മുഖം സ്ക്രീൻഷോട്ട് എടുത്തതിനുശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ റെക്കോർഡ് ചെയ്ത് എടുക്കുന്ന ഈ വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ഇത് പ്രചരിപ്പിക്കും എന്ന് പറഞ്ഞും ഇവർ പണം ആവശ്യപ്പെടുന്നുണ്ട്.

പല വ്യക്തികളും ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കും എന്ന് പേടിച്ച് കൊണ്ടാണ് പണം നൽകുന്നത്. ഫെയ്സ്ബുക്ക് പോലുള്ള മറ്റ് സോഷ്യൽ മീഡിയകളിൽ നിന്ന് നമ്മുടെ പൂർണ്ണ വിവരങ്ങൾ ഇവർ ആദ്യം തന്നെ കൈവശപ്പെടുത്തിയട്ടുണ്ടായിരിക്കും. ഫിലിപ്പിയൻസ് ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കാനാണ് ഇപ്പോൾ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വാട്സാപ്പിലൂടെ വരുന്ന അപരിചിതരായ വ്യക്തികളുടെ വീഡിയോ കോളുകൾ ഒരു കാരണവശാലും അറ്റൻഡ് ചെയ്യരുത് എന്നാണ് കേരള പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. വളരെ വലിയ ഒരു കെണിയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പോലീസിന്റെ ഈ ഒരു മുന്നറിയിപ്പ് നിങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത്.



Post a Comment

0 Comments