Flash News

6/recent/ticker-posts

പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

Views
 തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റും മിൽമ മുൻ ചെയർമാനുമായിരുന്നു

മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ (72) അന്തരിച്ചു.ഓച്ചിറയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റും മിൽമ ചെയർമാനുമായി പ്രവർത്തിച്ചു. 2001ൽ ചടയമംഗലത്തുനിന്നാണ് എംഎൽഎ ആയത്.

 
മുൻ എം.എൽ.എ.യും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു .
കെ.എസ്.യൂവും, യൂത്ത് കോൺഗ്രസ്സും കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റു സൃഷ്ടിച്ച കാലഘട്ടത്തിൽ അതു രണ്ടിന്റെയും മുൻനിരപ്പോരാളികളിലൊരാളായിരുന്നു പ്രയാർ. അതേസമയം, വിനയവും എളിമയുമായിരുന്നു പ്രയാറിന്റെ മുഖമുദ്ര.
പ്രയാറിന്റെ ഭരണകാലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സുവർണ്ണകാലമായിരുന്നു. താനുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രയാറിന്റെ അകാലത്തിലെ വേർപാട് അത്യന്തം ദുഃഖമുളവാക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു


Post a Comment

0 Comments