Flash News

6/recent/ticker-posts

ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം

Views റിയാദ്: ഈ വരുന്ന ബുധനാഴ്ച വൈകുന്നേരം ദുൽഹിജ്ജ മാസപ്പിറവി ദർശിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ വിശ്വാസികളോടും സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തു.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി ദർശിക്കുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യുകയോ അല്ലെങ്കിൽ അടുത്തുള്ള കോടതിയിൽ എത്താൻ സഹായിക്കുന്നതിന് അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് സുപ്രീം കോർട്ട് ആവശ്യപ്പെട്ടു.

അതേസമയം, സുപ്രീം കോടതി മാസം കാണാൻ നിർദേശിച്ച പ്രസ്തുത ദിവസം അഥവാ വരുന്ന ബുധനാഴ്ച ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ഹിജ്റ 1443 ദുൽഖഅദ 30 ആണ്. ഇക്കാര്യം സുപ്രീം കോർട്ട് പ്രസ്താവനയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


Post a Comment

0 Comments