Flash News

6/recent/ticker-posts

യുപിഐ ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താം

Views യുപിഐ ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താം

ക്രെഡിറ്റ് കാർഡുകൾ (credit card) യുപിഐ (UPI) പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ (RBI) നിർദ്ദേശം.

 ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ്തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി  റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തി വര്ധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 
 റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം  വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് യുപിഐ വഴി ഇനി മുതൽ ഇടപാടുകൾ നടത്താം. 


Post a Comment

0 Comments