Flash News

6/recent/ticker-posts

ആനക്കയം പാറക്കടവിൽ തിങ്കളാഴ്ച വൈകുന്നേരം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Views

മലപ്പുറം : ആനക്കയം പാറക്കടവിൽ തിങ്കളാഴ്ച വൈകുന്നേരം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി ഇൽത്താസാണ് സുഹൃത്തുമൊത്ത് പുഴയിൽ ഇറങ്ങി അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാത്രി 8 മണിവരെ കണ്ടെത്താൻ കഴിയാതെ വന്നതിനാൽ തിരച്ചിൽ നിർത്തി വച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിൽ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിൽ ഫയർ & റെസ്ക്യൂ ടീം, ഐ.ആർ.ഡബ്ല്യു, ട്രോമാകെയർ വളണ്ടിയർമാർ നാട്ടുകാർ എന്നിവർ സജീവമായി പങ്കെടുത്തു.


Post a Comment

0 Comments