ഷാർജ : ഷാർജയിൽ റോഡ് മുറിച്ചു കിടക്കവേ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളി നഴ്‌സിന്റ് സംസ്‌കാരം ഇന്ന് നാട്ടിൽ നടക്കും. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ (എബനേസർ ഓട്ടോ) മകൾ ചിഞ്ചു ജോസഫാണ് (29) മരിച്ചത്. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. അൽ നഹ്ദയിലാണ് സംഭവം. ഉടൻ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവും നാല് വയസ്സുള്ള മകളും നാട്ടിലാണ്. സംസ്കാരം ഇന്ന് 3 .30 ക്ക് സെന്റ് തോമസ് മാർത്തോ പള്ളിയിൽ വെച്ച് നടക്കും.
0 Comments