Flash News

6/recent/ticker-posts

യുഎഇയുടെ ആകാശത്ത് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ; അപൂര്‍വ പ്രതിഭാസം വെള്ളിയാഴ്ച

Views
ദുബായ്: യുഎഇയുടെ ആകാശത്ത് ഗ്രഹങ്ങളുടെ കൂടിച്ചേരൽ നടക്കുന്നു. വരാനിരിക്കുന്ന വെള്ളിയാഴ്ചയാണ് ഈ അപൂര്‍വ പ്രതിഭാസം കാണാന്‍ സാധിക്കുക. ഈ വെള്ളിയാഴ്ച ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നി ഗ്രഹങ്ങളെ ഒരുമിച്ച് കാണാന്‍ സാധിക്കും. ഒന്നിനൊന്നോട് ചേര്‍ന്നു അഞ്ചു ഗ്രഹങ്ങളും ഭൂമിക്ക് അഭിമുഖമായി നില്‍ക്കും. ഇവര്‍ക്കൊപ്പം ചന്ദ്രനും സാന്നിധ്യം അറിയിക്കുന്നതാണ് അപൂര്‍വ കാഴ്ച.
അഞ്ചു ഗ്രഹങ്ങള്‍ ഒരുമിച്ച് സൂര്യന്റെ ഒരു വശത്ത് വരുന്നത് 19 വര്‍ഷം കൂടുമ്പോഴാണ്. മൂന്നു ഗ്രഹങ്ങള്‍ വര്‍ഷത്തില്‍ രണ്ടു തവണ സൂര്യന്റെ ഒരു വശത്ത് വരാറുണ്ട്. നാലു ഗ്രഹങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഒരേ ദിശയില്‍ എത്തും. എട്ടു ഗ്രഹങ്ങളും സൂര്യന്റെ ഒരു വശത്ത് ഒരുമിച്ച് എത്തുന്നത് 170 വര്‍ഷം കൂടുമ്പോഴാണ്. ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തില്‍ മാത്രമേ ഉണ്ടാകൂ എന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ്  അറിയിച്ചു.
സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുന്‍പായിരിക്കും പഞ്ചഗ്രഹ സംഗമം. ഒരു മണിക്കൂര്‍ വരെ ഇത് നീളാം. നഗ്‌ന നേത്രങ്ങള്‍ കൊണ്ടു കാണാമെങ്കിലും ദൂര്‍ദര്‍ശിനി  ഉപയോഗിച്ചാല്‍ കൂടുതല്‍ മിഴിവോടെ കാണാം. അല്‍തുര്യ അസ്‌ട്രോണമി സെന്ററും  ദുബായ് അസ്‌ട്രോണമി ഗ്രൂപ്പും ആകാശ കാഴ്ച കാണിക്കാന്‍ അവസരം നല്‍കുന്നുണ്ട്. 24ന് രാത്രി 1 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണിത്. പണം നല്‍കി ഇവരുടെ ദൂരദര്‍ശിനിയിലൂടെ കാഴ്ച കാണാം. കാലാവസ്ഥാ പ്രവചനത്തിലെ മേഘക്കൂട്ടം തടസ്സമായില്ലെങ്കില്‍ അപൂര്‍വമായി കിട്ടുന്ന പഞ്ചഗ്രഹ സംഗമം യുഎഇയുടെ ആകാശത്ത് മികച്ച രീതിയില്‍ തെളിയും.


Post a Comment

0 Comments