Flash News

6/recent/ticker-posts

കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റില്ലെന്ന് റിസര്‍വ് ബാങ്ക്

Views
ന്യൂഡല്‍ഹി : കറന്‍സി നോട്ടുകളില്‍ നിന്നും ഗാന്ധിജിയെ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ.

നിലവിലെ നോട്ടുകളില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും മുന്നില്‍ വന്നിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

കറന്‍സി നോട്ടുകളില്‍ ടാഗോറിന്റെയും അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ നീക്കമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഔദ്യോഗികമായ വിശദീകരണം നല്‍കിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വാട്ടര്‍മാര്‍ക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു.

എന്നാല്‍ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെയാണ് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.

കള്ളനോട്ടുകള്‍ തടയാന്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചിത്രം വാട്ടര്‍മാര്‍ക്ക് ചെയ്‌ത് നല്‍കണമെന്ന് റിസര്‍വ് ബാങ്കിന്‍റെ ആഭ്യന്തര സമിതി 2017ല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു നേതാക്കളുടെ കൂടി ചിത്രങ്ങള്‍ വാട്ടര്‍മാര്‍ക്ക് ചെയ്ത നോട്ടുകള്‍ പുറത്തിറക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.


Post a Comment

0 Comments