Flash News

6/recent/ticker-posts

‘മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി’ എസ്എസ്എൽസി മാർക്ക് ലിസ്റ്റുമായി ഡോ.ജോ ജോസഫ്

Views

എസ്എസ്എൽസി പരീക്ഷാ ഫലവും ആഘോഷങ്ങളും പഴയ മാർക്ക് ലിസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറയവെ തന്റെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ.ജോ ജോസഫ്

210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. എസ്എസ്എൽസി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാൾജിയയാണെന്നും ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ എസ്എസ്എൽസി ഫലം വന്നു 28 വർഷത്തിനുശേഷം വിലയിരുത്തിൽ പിന്നീടങ്ങോട്ട് ‘ മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി’. അന്നൊക്കെ മെയ്മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികൾ പത്രത്താളുകളിൽ ഏതാനും ദിവസത്തേക്ക് ഉണ്ടാകും. ആ നൊസ്റ്റാൾജിയ മൂലമാണ് താനും എസ്എസ്എൽസി ബുക്ക് ഒന്ന് പരതി നോക്കിയതെന്നും രസകരമായ ഓർമപങ്കുവച്ച് ജോ ജോസഫ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ എസ്.എസ്.എൽ.സി യുടെ ഫലം പുറത്തുവന്നപ്പോൾ 99.26% കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കോവിഡ് കാലഘട്ടമായിരുന്നിട്ടും പ്രശ്നങ്ങളെയും പ്രതിസന്ധികളെയുമെല്ലാം തരണം ചെയ്തു ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികൾക്കും അവരെ സഹായിച്ച അധ്യാപക-അനധ്യാപക സുഹൃത്തുക്കൾക്കും പിന്തുണയുമായി കൂടെനിന്ന മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാൾജിയയാണ്.
210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.
അന്നൊക്കെ മെയ്മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികൾ പത്രത്താളുകളിൽ ഏതാനും ദിവസത്തേക്ക് ഉണ്ടാകും.
ആ നൊസ്റ്റാൾജിയ മൂലം ഞാനും എന്റെ എസ്.എസ്.എൽ.സി ബുക്ക് ഒന്ന് പരതി നോക്കി.
എന്റെ എസ്.എസ്.എൽ.സി ഫലം വന്നു 28 വർഷത്തിനുശേഷം വിലയിരുത്തൽ ഇങ്ങനെ – പിന്നീടങ്ങോട്ട് മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി.



Post a Comment

0 Comments