Flash News

6/recent/ticker-posts

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

Views വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്.




 നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ​ഗൂഢാലോചനയ്ക്കും കൂടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.


Post a Comment

0 Comments