Flash News

6/recent/ticker-posts

പേ ടിഎമ്മിൽ മൊബൈൽ റീചാർജിന് ഇനി അധിക ചാർജ് ഈടാക്കും

Views
ഫോണ്‍ പേ-യ്ക്ക് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജിന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പേ-ടിഎമ്മും. റീചാര്‍ജ് തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപമുതല്‍ ആറ് രൂപ വരെയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കുക. യു.പി.ഐ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ പേ-ടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേ-ടിഎം മൊബൈല്‍ റീചാര്‍ജുകള്‍ക്കും സര്‍ചാര്‍ജ് ബാധകമായിരിക്കും. നിലവില്‍ 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് സര്‍ചാര്‍ജ് നല്‍കേണ്ടിവരിക. പേ-ടിഎം വാലറ്റില്‍ നിന്നും പണം പിന്‍വലിച്ച്‌ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുന്‍പ് സര്‍ചാര്‍ജിന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഇളവുകളും നീക്കി.

എല്ലാ ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കിയേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും ചില ഉപയോക്താക്കളെ ഒഴിവാക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് വ്യക്തമായിട്ടില്ല. 50 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് പ്രൊസസിംഗ് ഫീ എന്ന പേരില്‍ ഫോണ്‍-പേ ഒരു തുക ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ ഇത് ചെറിയ പരീക്ഷണമാണെന്നും എല്ലാവരില്‍ നിന്നും തുക ഈടാക്കുന്നില്ലെന്നുമാണ് ഫോണ്‍ പേയും വിശദീകരിച്ചത്. എന്നാല്‍ ചിലരെ ഒഴിവാക്കുന്നതിന് പിന്നിലെ മാനദണ്ഡം എന്തെന്ന് ഫോണ്‍-പേയും വ്യക്തമാക്കിയിട്ടില്ല. മൊബൈല്‍ റീചാര്‍ജുകള്‍ക്ക് തങ്ങള്‍ യാതൊരുവിധ സര്‍ചാര്‍ജും ഈടാക്കുന്നില്ലെന്നാണ് ഗൂഗിള്‍ പേയും ആമസോണ്‍ പേയും വ്യക്തമാക്കിയിരിക്കുന്നത്.


Post a Comment

0 Comments