Flash News

6/recent/ticker-posts

കെ.എം.സി.സി യൂറോപ്യൻ യൂണിയൻ വാർഷിക സമ്മേളനം സമാപിച്ചു

Views

ജർമനി: ചരിത്രം കുറിച്ച് കെഎംസിസി
യൂറോപ്യൻ യൂണിയൻ വാർഷിക സമ്മേളനം ജർമനിയിലെ സ്റ്റുട്ട്ഗർട്ടിൽ സമാപിച്ചു. പ്രതിനിധി സംഗമം, സെമിനാർ സെഷനുകൾ, കുടുംബ സംഗമം, സർഗ്ഗോത്സവം, പൊതുസമ്മേളനം തുടങ്ങി വർണാഭമായ ദ്വിദിന സമ്മേളനത്തിൽ രണ്ട് വർഷക്കാലത്തെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും ചർച്ചയായി.
യൂറോപ്യൻ യൂണിയൻ കെഎംസിസി ഏറ്റെടുത്തിരുക്കുന്നത്.
 ചരിത്രപ്രാധാനമായ  ദൗത്യമാണെന്നും, മലയാളി സമൂഹം അത് ഉറ്റു നോക്കി കൊണ്ടിരിക്കുകയാണെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു.  ആക്ടിങ് പ്രസിഡന്റ് നൗഫൽ താപ്പി ജർമനി അധ്യക്ഷതവഹിച്ചു. 
മർഹൂം ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ, സി.എച്ച്, സീതി സാഹിബ്, ഇ. അഹമ്മദ് സാഹിബ്  തുടങ്ങിയ മഹാരഥന്മാർ സ്വപ്നം കണ്ടത് പോലെ ഉത്തരേന്ത്യയിലേയും കേരളത്തിലേയും  വിദ്യാഭ്യാസ പദ്ധതികൾ പ്രധാന പ്രവർത്തന മേഖലയായി തെരെഞ്ഞെടുത്ത്‌ മുന്നോട്ടു പോകുമ്പോഴും അശരണർക്ക് കൈത്താങ്ങായി സാന്ത്വന പ്രവർത്തനങ്ങളിലും യൂറോപ്യൻ യൂണിയൻ കെഎംസിസി  ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അറിയിച്ചു. 
" യൂറോപ്പിലെ K M C C കൂട്ടായ്മ; പ്രവർത്തനങ്ങളും പ്രതീക്ഷകളും" എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കർ പി.എം.എ ഗഫൂർ ക്ലാസെടുത്തു. മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി സെമിനാർ സെഷൻ ഉദ്ഘാടനം ചെയ്തു. ഒന്നര വർഷക്കാലത്തിനിടയിൽ കെഎംസിസി ചെയ്ത പ്രവർത്തനങ്ങളും കോവിഡ് സാഹചര്യത്തിലും റഷ്യ- യുക്രൈൻ യുദ്ധ സാചര്യത്തിലും കെഎംസിസിയുടെ ഇടപെടലുകൾ മാതൃകപരമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് പ്രൗഢമായ സംഗമത്തിൽ ജർമനി, ഓസ്ട്രിയ, ബെൽജിയം, സ്പെയിൻ,
പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം വരുന്ന പ്രതിനിധികൾ പങ്കെടുത്തു. യുദ്ധ മുഖത്ത് കർമ്മനിരതരായ കെഎംസിസി വളണ്ടിയേഴ്സിനെ പരിപാടിയിൽ ആദരിച്ചു. 
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ഡോ. മുഹമ്മദ് അലി കൂനാരി (ജർമനി), അബ്ദുൽഅസീസ് പുല്ലൂർശ്ശങ്ങാടൻ (ഓസ്ട്രിയ), മുഹമ്മദ് ജവാദ് (ജർമനി), നബീൽ മാഞ്ചേരി (ബെൽജിയം), മുഹമ്മദ് അമീൻ (ജർമനി), മുഹമ്മദ് കോട്ടക്കൽ (ജർമനി), മുഹമ്മദ് ഹാരിസ് (സ്പെയിൻ), ഷുമൈസ് മൊഗ്രാൽ (ജർമനി), ആഷിഖ് ചോലക്കൽ (പോളണ്ട്) സംസാരിച്ചു.


Post a Comment

0 Comments