Flash News

6/recent/ticker-posts

പ്ലസ് ടു ഫലത്തിൽ വൈകല്യം തോറ്റു; സാബികിന് ഉജ്ജ്വല വിജയം..!

Views

കോട്ടക്കൽ രാജാസ് ഹയർ സെക്കന്റെറി സ്കൂളിൽ നിന്നും വൈകല്യങ്ങളെ തോൽപിച്ച് പ്ലസ് ടുവിന്  ഉന്നത വിജയം നേടിയ കോട്ടക്കൽ നായാടിപ്പാറ മൂട്ടപ്പറമ്പൻ സാബിക്കിന് പോപ്പുലർ ന്യൂസിന്റെ അഭിനന്ദനങ്ങൾ..!

കോട്ടക്കൽ: കോട്ടക്കൽ നായാടിപ്പാറക്കുന്നിൽ ആഘോഷത്തിമർപ്പിലാണ് മൂട്ടപ്പറമ്പൻ മുഹമ്മദ് സാബിക്കിന്റെ കുടുംബം.
 വൈകല്യത്തെ തോൽപിച്ച് കൊണ്ട് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിയിരിക്കുകയാണ് അബ്ദുൽ ലത്വീഫ് - സുബീറ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിക്ക്. ജൻമനാൽ സെറിബ്രൽ പാൾസി എന്ന അവസ്ഥ ബാധിച്ചിരിച്ചിക്കുന്ന ഈ കുട്ടി കോട്ടക്കൽ ഗവ:രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും സഹായിയുടെ തണലിലാണ് പരീക്ഷ എഴുതിയത്. എസ് എസ് എൽ സി പരീക്ഷയിലും ഇതേ സ്കൂളിൽ നിന്ന് സാബിക്ക് മികച്ച വിജയം നേടിയിരുന്നു.

       സാബിക്കിന്റെ വിജയത്തിന് പിന്നിൽ ഉമ്മ സുബീറയുടെ കഠിന പരിശ്രമമാണെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും അധ്യാപകർക്കും നന്നായറിയാം.
പലരും മകനെ രോഗിയായി മാറ്റി നിർത്തപ്പെട്ടപ്പോൾ തന്റെ മകനെ ഒരു റൂമിൽ തളച്ചിടാതെ സ്കൂളിലേക്കയക്കാൻ ഈ ഉമ്മ തീരുമാനിച്ചു. 


ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ്  മകനെ ഒന്നാം ക്ലാസിൽ ചേർത്തതെന്ന് ഉമ്മ പോപ്പുലർ ന്യൂസിനോട് പറഞ്ഞു. വീട്ടിലെ എല്ലാ പണിയും തീർത്ത് കൂലിപ്പണിക്ക് പോകുന്ന ഉപ്പയേയും യാത്രയാക്കിയ ശേഷം
ഇതുവരെ കഴുത്തുറച്ചിട്ടില്ലാത്ത മകനെ തോളിൽ കിടത്തി മീറ്ററുകൾ നടന്ന് ഈ ഉമ്മ സ്കൂളിലെത്തിക്കും. സ്കൂൾ കൂട്ടുകെട്ട് സാബികിന് ആനന്ദകരമായി. അവിടെ ഏഴാം ക്ലാസ് വരെ പഠിച്ചു , കൂടെ ഉമ്മയും...
പിന്നീട് ഹൈസ്കൂളിലേക്കും പഠനമെത്തി. എല്ലാം ഉമ്മ സുബീറയുടെ കരുത്തിൽ തന്നെ. ആദ്യം എസ് എസ് എൽ സി പരീക്ഷ എഴുതാനാകില്ലെന്ന് അധികാരികൾ അറിയിച്ചപ്പോൾ ഉമ്മ പോരാടി അനുവാദം നേടി. മകൻ പഠിച്ച ഓരോ ക്ലാസിലും ഉമ്മയും പഠിതാവായി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഇവർ മകനെ തോളിൽ കിടത്തി പരീക്ഷക്കായി വീട്ടിലേക്ക് റോഡില്ലാത്തതിനാൽ ഇടവഴിയിലൂടെ ഓട്ടോ വരുന്ന സ്ഥലം വരെ നടക്കും.
രണ്ട് ഡസ്ക് ചേർത്ത് വെച്ചാണ് മകനെ ഇന്ന് മുഴുവൻ എ പ്ലസ് നേടിയവരേക്കാൾ സന്തോഷിക്കുന്നത് പ്ലസ് ടു ഹ്യുമാനിറ്റീസിൽ മൂന്ന് എ പ്ലസുകളും ബാക്കി എ കളും നേടിയ ഈ കുട്ടിയുടെ വിജയത്തിലാണ്.  സാബിക്കിന്റെ വിവരങ്ങൾ പോപ്പുലർ ന്യൂസിന് നൽകിയപ്പോൾ ഉമ്മ സുബീറ ഏറെ വാചാലയയി.
   സാബികിന്റെ കുടുംബം കട ബാധ്യതയിൽ പ്രയാസപ്പെട്ട് വീട് ജപ്തി ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മകന്റെ വിജയം സങ്കടക്കഥ മാറ്റിമറിക്കുന്നതായിരിക്കുകയാണ്. ഇനിയുള്ള കാലം മകന് സ്വന്തമായി വരുമാനം കണ്ടെത്താൻ ഒരു കട എങ്ങനെയെങ്കിലും തുടങ്ങിക്കിട്ടണമെന്നും ആ ഉമ്മ പറയുകയുണ്ടായി.
ശൈമ റിനു, ശൈഖ ഷെറിൻ എന്നിവർ സാബികിന്റെ സഹോദരിമാരാണ്.
അനേകം പരിഭവങ്ങൾക്കിടയിലും ഇന്ന് ഇവിടം സ്വർഗ്ഗമാണ്. ഉന്നത വിജയം കരസ്ഥമാക്കിയ സാബികിനും വിജയത്തിന് വർണ്ണപ്പകിട്ടേകിയ ഉമ്മക്കും പോപ്പുലർ ന്യൂസിന്റെ അഭിനന്ദനങ്ങൾ.....!


Post a Comment

0 Comments