വളാഞ്ചേരി : ഒന്നരകോടിയിലധികം രൂപയുമായി രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പോലീസ് കണ്ടെത്തിയത്. പിടിയിലായത് പാണ്ടിക്കാട് തുവ്വൂർ സ്വാദേശി കുറുവേരി അൻസാർ , വല്ലപ്പുഴ സ്വാദേശി തൊടിയിൽ ഫൈസൽ എന്നിവരാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കുഴൽ പണവുമായി ഇരുവരും പിടിയിലാകുന്നത് . ഒന്നരമസക്കാലമായി 10 കോടിയിലതികം കുഴൽ പണമാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്
0 Comments