Flash News

6/recent/ticker-posts

ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു; ആത്മഹത്യയെന്ന് സംശയം

Views

ആറ്റിങ്ങൽ: ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജനും(50) മകൻ ശിവദേവു(12)മാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. കാറിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി അറിയുന്നു.

ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്തായിരുന്നു അപകടം. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമായിരുന്നു ദാരുണമരണം.

തങ്ങളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.


Post a Comment

0 Comments