Flash News

6/recent/ticker-posts

താനൂരിൽ വനിത എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Views
താനൂർ :വനിത എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ താനൂർ മൂലക്കൽ സ്വദേശി അറസ്റ്റിൽ. കരുപറമ്പിൽ സുമിത് (24) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷനിലേക്ക് കൗൺസിലർമാരുടെ മാർച്ച് നടക്കുന്ന സമയത്ത്  യുവാവ്
റെയിൽവേ റോഡിൽ കാർ നിർത്തിയിട്ടു. ഗതാഗത
തടസ്സമുണ്ടാക്കുന്ന രീതിയിൽ കാർ പാർക്ക് ചെയ്തത് മാറ്റിയിടാൻ സ്ഥലത്ത്
ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ തുളസി ആവിശ്യപ്പെട്ടെങ്കിലും
ആദ്യം അതിന് തയ്യാറായില്ല.
  യാത്രക്കാർക്ക് നടന്നുപോകാൻ സാധിക്കാത്ത വിധം പാർക്ക് ചെയ്ത വാഹനം വീണ്ടും മാറ്റിയിടാൻ ആവിശ്യപ്പെട്ടതോടെ സുമിത് വാഹനം വേഗത്തിൽ മുന്നോട്ടെടുത്തു. ഇതിനിടെ കാറിന്റെ ഒരു ടയർ എസ്ഐയുടെ കാലിൽ കയറിയിറങ്ങി.വനിതാ എസ്ഐയുടെ പരാതിയിലാണ് സുമിത്തിനെതിരെ കേസെടുത്തത്. പരപ്പനങ്ങാടി കോടതിയൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.



Post a Comment

0 Comments