Flash News

6/recent/ticker-posts

അങ്ങാടിപുറം ആശാരി പടിയിൽ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു.

Views
അങ്ങാടിപുറം: വൈലോങ്ങര ആശാരി പടിയിൽ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ വൈലോങ്ങര മദ്രസയിലേക്ക് വരുന്ന  വിദ്യാർത്ഥിനിയെയാണ് മൂന്നോളം വരുന്ന തെരുവ്നായകൾ അക്രമിച്ചത്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപിച്ചു. അങ്ങാടി പുറത്തും പരിസര പ്രദേശങ്ങളിലും റോഡരികിൽ അടക്കം തെരുവ് നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പ്രഭാത സവാരിക്ക് ഇറങ്ങുന്നുവരും പുലർച്ചെ തുടങ്ങുന്ന മദ്രസാ വിദ്യാർത്ഥികളുമാണ് തെരുവ് നായ ശല്യം കാരണം ഏറെ ബുദ്ധി മുട്ടിലാകുന്നത്. വർഷങ്ങൾക്ക് മുൻപ് വൈലോങരയിൽ തെരുവ് നായ്ക്കൾ ആട്ടിൻകൂട് തകർത്ത് നിരവധി ആടുകളെ കൊന്നിരുന്നു. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുക്കാർ ആവശ്യപെട്ടു. വൈലോങ്ങര വാർഡിൽ പല ഭാഗങ്ങളിലും തെരുവ് വിളക്കുകൾ കേടുവന്നത് വാർഡ് മെംബറെ അറിയിച്ചിട്ടും ഇതുവരെ പരിഹാരമായില്ലെന്നും ആക്ഷേപം ഉണ്ട്. പഞ്ചായത്തിൽ തെരുവ് വിളക്കുകളുടെ അഭാവവും തെരുവ് നായശല്യം രൂക്ഷമായിട്ടും സിപിഎം അടക്കം ഉള്ള പ്രതിപക്ഷ പാർട്ടികളും മൗനം തുടരുകയാണ്


Post a Comment

0 Comments