Flash News

6/recent/ticker-posts

ജാഗ്രതൈ...! ജീവിതം വെറുമൊരു തോട്ടിയിൽ അവസാനിക്കാതിരിക്കാൻ ജാഗ്രത..!

Views

2022 പിറന്നത് മുതൽ ജൂൺ മാസമായപ്പോഴേക്കും ലോഹത്തോട്ടി ഉപയോഗിച്ച് വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേരാണ് മരണത്തിന് കീഴടങ്ങിയത്.
ഇത് ഈ വർഷത്തെ  കണക്ക് മാത്രം ...
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്ക് നിരത്തിയാൽ 140 ലേറെ മനുഷ്യ ജീവനാണ് നഷ്ടപ്പെട്ടത്.
ചക്ക പറിക്കാനും മാങ്ങയും തേങ്ങയും പറിക്കാനും മുരിങ്ങയില എടുക്കാനുമായി ഇരുമ്പ് തോട്ടിയുമായി ഇറങ്ങിയവരാണ് മരിച്ചവരിൽ അധികവും. ഒരു അപകടത്തിൽ തന്നെ ഒന്നിലധികം പേർ മരിക്കാനിടയാകുന്നു. വൈദ്യുതി ലൈനിന് താഴെ പതിയിരിക്കുന്ന അപകടം അശ്രദ്ധ മൂലമാണധികവും.
ഇനിയങ്ങോട്ട് മഴ കൂടി തുടങ്ങിയതോടെ അപകടങ്ങൾ അധികരിക്കാൻ സാധ്യതയുണ്ട്.



 ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ പോപ്പുലർ ന്യൂസ് മുന്നോട്ടു വെക്കുന്നു...

▪️ വൈദ്യുതി ലൈനിന് സമീപമുള്ളതെന്തുമാകട്ടെ, മാങ്ങയാണെങ്കിലും തേങ്ങയാണെങ്കിലും നമുക്കത് വേണ്ടെന്ന്‌ വെക്കാം...
അത്തരം മരങ്ങൾ വെട്ടിമാറ്റുന്നതാകും ഉത്തമം.

▪️ ലോഹത്തോട്ടി അല്ലെങ്കിലും മരക്കമ്പുകൾ കൊണ്ടുള്ളതാണെങ്കിലും നനഞ്ഞതല്ലെന്ന് ഉറപ്പ് വരുത്തുക.

▪️വൈദ്യുതി ലൈനുകളുള്ള ഭാഗത്ത്  പട്ടം പറത്തി കളിക്കാൻ കുട്ടികളെ അനുവദിക്കരുത്.

▪️ രാവിലെ മദ്രസയിൽ പോകുന്ന കുട്ടികൾ പോകുന്ന വഴികളിൽ വൈദ്യുതിലൈൻ പൊട്ടിവീ ണിട്ടുണ്ടോ ശ്രദ്ധിക്കുക.

▪️ വൈദ്യുതി പോസ്റ്റിൽ സ്പശിച്ച് അപകടങ്ങൾ സംഭവിക്കുന്നതിനെ തൊട്ട് കുട്ടികളെയും മുതിർന്നവരെയും ബോധവാൻമാരാക്കുക.

▪️ വൈദ്യുത ലൈനിന് താഴെ മരങ്ങൾ വെച്ച് പിടിപ്പിക്കാതിരിക്കുക. പ്രത്യേകിച്ച് കായ്കനികളുള്ള മരങ്ങൾ... (അവ കായ്ച്ച് തുടങ്ങിയാൽ  പറിച്ചെടുക്കാതിരിക്കുമോ)

 പോപ്പുലർ ന്യൂസ് നൽകുന്ന ഈ നിർദ്ദേശങ്ങൾ ഗൗരവത്തോടെ കാണുകയും ഇനിയൊരു അപകടം സംഭവിക്കുന്നതിനെ തൊട്ട് സ്വയം മുൻകരുതലെടുക്കുകയും കുടുംബത്തെ ബോധ്യപ്പെടുത്തുകയും പൊതു സമൂഹത്തിലേക്ക് പങ്കുവെക്കുകയും ചെയ്യുക.


Post a Comment

0 Comments