Flash News

6/recent/ticker-posts

ഇറാനില്‍ ഭൂകമ്പം, യുഎഇയിലും പ്രകമ്പനം; മലയാളികള്‍ താമസിക്കുന്ന ഇടങ്ങളും കുലുങ്ങി

Views


ദുബായ്: ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുലുങ്ങി യുഎഇയും. മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായി. ആറ് സെക്കന്റോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ട്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് (ശനിയാഴ്ച) രാവിലെയാണ് ഇറാനില്‍ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഭൂചലനത്തില്‍ ഇതിനുമുമ്പും യുഎഇയില്‍ പ്രകമ്പനം ഉണ്ടായിരുന്നു. എന്നാല്‍ നേരത്തെ അനുഭവപ്പെട്ടതിലും തീവ്രത ഇത്തവണയുണ്ടായി എന്നാണ്‌ പ്രദേശവാസികൾ വ്യക്തമാക്കുന്നത്.



Post a Comment

0 Comments