Flash News

6/recent/ticker-posts

ചെറിയ വീടുകൾക്കായി മണ്ണെടുക്കാൻ ഇനി പഞ്ചായത്ത് അനുമതി മതിയാകും

Views
തിരുവനന്തപുരം : നിശ്ചിത ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകൾക്ക് പകരം പഞ്ചായത്തുകളിൽനിന്ന് ലഭ്യമാക്കാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. കുറഞ്ഞ വിസ്തൃതിയിൽ വീട് നിർമിക്കുന്നവരും ജിയോളജി ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഈ പ്രയാസം ഒഴിവാക്കുന്നതിനാണ് നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതെന്ന് പത്രപ്രവർത്തക യൂനിയന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കുന്നതു പഠിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ 7200 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. ഇതടക്കം 11,800 കോടിയുടെ നിക്ഷേപമോ, നിക്ഷേപ വാഗ്ദാനമോ ആണ് പ്രതീക്ഷ. ഇതുവഴി ഒരു ലക്ഷം സംരംഭങ്ങളും, ‘കേരള കശുവണ്ടി’, ‘കേരള ഖാദി’ എന്നിങ്ങനെ കേരള ബ്രാൻഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനാകും.




Post a Comment

0 Comments