Flash News

6/recent/ticker-posts

എം എ യൂസഫലി വാക്ക് പാലിച്ചു; സഊദിയിൽ മരിച്ച ബാബുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

Views
തിരുവനന്തപുരം: സഊദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ലിഫ്റ്റിന്റെ കുഴിയിൽ വീണ് മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാത്രി സഊദി എയർലൈൻസിൽ കൊണ്ടുവന്ന മൃതദേഹം പുലർച്ചെ ആറേമുക്കാലിനാണ് വീട്ടിൽ എത്തിച്ചത്.
സ്പോൺസറിൽ നിന്നും വിട്ടുപോയതിനെ തുടർന്നുളള അനധികൃത താമസമായതുകൊണ്ടാണ് മൃതദേഹം

വിട്ടുകിട്ടുന്നതിൽ കാലതാമസമുണ്ടായതെന്നാണ് പറയപ്പെടുന്നത്. പക്ഷെ, ഇതാണ് യൂസുഫലിയുടെ ഇടപെടലിൽ ദിവസങ്ങൾക്കുള്ളിൽ നാട്ടിലെത്തിയത്. ഇടയിൽ രണ്ട് അവധിദിനങ്ങളുണ്ടായിട്ടും വളരെ കുറഞ്ഞ ദിവസങ്ങൾക്കകം നിയമനടപടികളെല്ലാം വേഗത്തിൽ പൂർത്തീകരിക്കാനായി. 11 വർഷമായി 
സഊദിയിൽ ജോലി ചെയ്യുന്ന ബാബു ജൂൺ പത്തിനാണ് മരിച്ചത്.

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസുഫലിയുടെ ഇടപെടലാണ് നിയമക്കുരുക്കുകൾ അഴിച്ച് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ സഹായിച്ചത്. ലോക കേരളസഭയുടെ ഓപ്പൺ ഫോറത്തിൽ ബാബുവിന്റെ മകൻ എബിനാണ് യൂസുഫലിയോട് സഹായം അഭ്യർത്ഥിച്ചത്. അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക വൈസ് ചെയർമാൻകൂടിയായ എം.എ. യൂസുഫലിയോട് സഹായം തേടുകയായിരുന്നു. എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം അതേ വേദിയിൽ വെച്ച് ഉറപ്പുനൽകിയത് മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയായിരുന്നു.

ഏഴുവർഷമായി സഊദിയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്ന ബാബു നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. ഖമീസ് മുശൈത്തിന് സമീപം അഹദ് റുഫൈദയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തയാറാക്കിയ
കുഴിയിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്നും വീണാണ് മരണം സംഭവിച്ചത്.


Post a Comment

0 Comments