Flash News

6/recent/ticker-posts

വരുന്നുകുട്ടികൾക്കായികേരള പോലിസിന്റെ 'കൂട്ട്'

Views വരുന്നു
കുട്ടികൾക്കായി
കേരള പോലിസിന്റെ 'കൂട്ട്'

മൊബൈൽ ഫോണിന്‌ അടിപ്പെടുന്ന കുട്ടികളെ നേർവഴി നയിക്കാൻ ഇനി പൊലീസിന്റെ ‘കൂട്ട്‌’. മൊബൈൽ അടിമത്തത്തിൽനിന്ന്‌ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരള പൊലീസ്‌ പുതിയ പദ്ധതിക്ക്‌ രൂപം നൽകുന്നത്‌. നേരത്തേ നടപ്പാക്കിയ ‘കിഡ്‌സ്‌ ഗ്ലോവ്‌’ പദ്ധതിയുടെ തുടർച്ചയായാണ്‌ ‘കൂട്ട്‌’.

മൊബൈലിന്റെ അമിതോപയോഗം, സൈബർ തട്ടിപ്പ്‌, സൈബർ സുരക്ഷ, സ്വകാര്യത സംരക്ഷണം മേഖലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ദിശാബോധം നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണ്‌ പദ്ധതി നടപ്പാക്കുക.

മൊബൈൽ ഫോൺ അമിതോപയോഗത്തിന്‌ അടിമപ്പെട്ട കുട്ടികൾക്ക്‌ കൗൺസലിങ്‌ നൽകും. ഇതിന്‌ ജില്ലകളിൽ കൗൺസലർമാരെ നിയോഗിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവർക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച്‌ ബോധവൽക്കരണ ക്ലാസും പൊലീസും കൗൺസലർമാരും ചേർന്ന്‌ നടത്തുമെന്ന്‌ എഡിജിപി മനോജ്‌ എബ്രഹാം IPS പറഞ്ഞു.



Post a Comment

0 Comments