രാത്രിയിൽ ഹെൽമറ്റും റിഫ്ലക്‌റ്റീവ് ജാക്കറ്റും ധരിക്കേണ്ടതിന്റെ പ്രാധാന്യവും സൈക്കിളിലും ഇ-സ്‌കൂട്ടറിലും വെള്ള ഹെഡ്‌ലൈറ്റും ചുവന്ന നൈറ്റ് ലൈറ്റ് അല്ലെങ്കിൽ ചുവന്ന റിഫ്‌ളക്ടറും സജ്ജീകരിക്കേണ്ടതിന്റെ പ്രാധാന്യവും അതോറിറ്റി ഊന്നിപ്പറഞ്ഞു. സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും എങ്ങനെ സുരക്ഷിതമായി ഓടിക്കാം എന്നതിനെക്കുറിച്ച് അബൂദബിയിൽ അധികൃതർ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ഒരു റൈഡർക്ക് മാത്രമേ സൈക്കിളിലും ഇലക്ട്രിക് സ്കൂട്ടറിലും യാത്ര ചെയ്യാൻ കഴിയൂ, മറ്റ് സൈക്കിൾ യാത്രക്കാരിൽ നിന്ന് മതിയായ അകലം പാലിക്കണമെന്നും ഓവർടേക്ക് ചെയ്യരുതെന്നും ഐടിസി മുന്നറിയിപ്പ് നൽകി.
റൈഡർമാർ സുരക്ഷാ നിർദ്ദേശങ്ങൾ, അടയാളങ്ങൾ, ട്രാഫിക് സിഗ്നലുകൾ എന്നിവ പാലിക്കുകയും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുകയും വേണം. ട്രാഫിക് സൈൻപോസ്റ്റുകളിലും ലൈറ്റ് തൂണുകളിലും പാർക്ക് ചെയ്യുന്നതിനുപകരം അവർ നിയുക്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. സൈക്കിൾ യാത്രക്കാരോടും ഇ-സ്‌കൂട്ടർ റൈഡർമാരോടും സുരക്ഷാ ആവശ്യകതകളും നിർദ്ദേശങ്ങളും പാലിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് നിങ്ങളുടെ സുരക്ഷക്കായി എന്ന പേരിൽ അബുദബി പോലീസുമായി സഹകരിച്ച്, അബൂദബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ കീഴിലെ സംയോജിത ഗതാഗത കേന്ദ്രം ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചതായി അധികൃതർ കൂട്ടി ചേർത്തു.
0 Comments