Flash News

6/recent/ticker-posts

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ട്: പി.കെ.കുഞ്ഞാലിക്കുട്ടി

Views

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ട്: പി.കെ.കുഞ്ഞാലിക്കുട്ടി

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കെ.എന്‍.എ ഖാദര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. വിഡിയോ നോക്കി വിശദീകരണം തൃപ്തികരണമാണോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു 

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു  പറഞ്ഞു. കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്നേഹിയാണ് കെ.എന്‍.എ.ഖാദറെന്നും ഡോ.എന്‍.ആര്‍.മധു പറഞ്ഞു.

മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ.എന്‍.എ ഖാദറിന് ഉണ്ടാകില്ല. ലീഗിന്റെ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ ലീഗ് കടുത്ത അതൃപ്തിയിലാണ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എം.കെ മുനീര്‍ തുറന്നടിച്ചു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി.മായിന്‍ ഹാജി  പറഞ്ഞു.

ഇന്നലെ കോഴിക്കോട് കേസരിയില്‍ വച്ച് നടന്ന ആര്‍എസ്എസ് പരിപാടിയില്‍ കെ.എന്‍.എ.ഖാദര്‍ പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും, മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെ.എന്‍.എ.ഖാദര്‍ രംഗത്തെത്തി.

എന്നാല്‍ ഈ വാദത്തെ പൂര്‍ണ്ണമായും തള്ളിയ എം.കെ.മുനീര്‍, പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് തുറന്നടിച്ചു. മതസൗഹാര്‍ദത്തെ കുറിച്ചുള്ള വേദിയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അങ്ങനെയുള്ള വേദികളില്‍ എല്ലാവരും തന്നെ പോകാറുണ്ടല്ലോ. അതില്‍ ആര്‍എസ്എസ് വേദിയെന്നൊരു ചിന്തയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആര്‍എസ്എസ് വേദിയല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യങ്ങളില്‍ എന്തു പറയുന്നു എന്നുള്ളതല്ല. അദ്ദേഹം ഒരു വിശദീകരണം തന്നിട്ടുണ്ട്. അത് സംബന്ധിച്ച് പരിശോധനയുണ്ടാകും. അത് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ അദ്ദേഹത്തെ വിശ്വാസിക്കുമെന്നും മായിന്‍ ഹാജി പറഞ്ഞു


Post a Comment

0 Comments