Flash News

6/recent/ticker-posts

മലപ്പുറത്തിന്റെ ജന്മദിനം; വിമാനാപകടം പുനരാവിഷ്കരിച്ച് തറയിട്ടാൽ എ.എം എൽ.പി സ്കൂൾ വിദ്യാർത്ഥികൾ

Views

കരിപ്പൂർ  :കൊണ്ടോട്ടി 2020 ഓഗസ്റ്റ് ഏഴിനു വിമാനാപകടമുണ്ടായപ്പോൾ എല്ലാംമറന്നുരക്ഷാപ്രവർത്തനത്തിനിറങ്ങിയ മലപ്പുറത്തുകാരുടെ മനസ്സിന്റെ മഹത്വം ഓർമപ്പെടുത്തുന്നതായിരുന്നു ചിത്രീകരണം. വിമാനാപകടമുണ്ടായ സ്ഥലത്തിനു സമീപമാണു വിദ്യാലയം.
കോവിഡ് കാലത്ത് കണ്ടെയ്ൻമെന്റ് സോണിലുള്ള പ്രദേശമായിട്ടും വിമാനം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിട്ടും ജീവൻ പണയംവച്ചു നടത്തിയ രക്ഷാപ്രവർത്തനം ലോക ശ്രദ്ധ നേടിയിരുന്നു. ഈ രക്ഷാപ്രവർത്തനം വീണ്ടും ഓർമിപ്പിച്ചായിരുന്നു വിമാനാപകടത്തിന്റെ പുനരാവിഷ്കാരം. സ്കൂൾ മുറ്റത്ത് വിമാനത്തിന്റെ മാതൃകയുണ്ടാക്കി. യാത്രക്കാരും രക്ഷാപ്രവർ ത്തകരും സേനയുമെല്ലാം വിദ്യാർഥികളായിരുന്നു. ക്‌ളാസ് മുറികൾ ആശുപത്രികളായി. കുട്ടികളുടെ മോക് ഡ്രിൽ വിജയകരമായി പൂർത്തിയായി. കുട്ടികൾക്കുള്ള സേവന പരിശീലനം കൂടിയായിരുന്നു പരിപാടി. പിടിഎ പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.പി.അബ്ദുസ്സലാം ആധ്യക്ഷ്യം വഹിച്ചു.


Post a Comment

0 Comments