Flash News

6/recent/ticker-posts

കാസർകോട്ടെ പ്രവാസി യുവാവിന്‍റെകൊലപാതകം : മുഖ്യപ്രതികളായ രണ്ടുപേർ

Views
കാസർകോട്ടെ പ്രവാസി  യുവാവിന്‍റെകൊലപാതകം : മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ

പിടിയിലായത് മഞ്ചേശ്വരം സ്വദേശികളായ റഹിം,അസീസ്എന്നിവര്‍

കാസർകോട് : പ്രവാസി യുവാവ് അബൂബക്കർ സിദ്ദിഖിന്‍റെകൊലപാതകത്തില്‍ മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരംസ്വദേശികളായ റഹിം, അസീസ് എന്നിവരാണ്പിടിയിലായത്. റഹിം കൊലപാതക സംഘത്തിൽ ഉള്ള ആളാണെന്നും അസീസ് ഗൂഢാലോചനയിൽ പങ്കെടുത്ത ആളാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നുപേർ കൂടി കസ്റ്റഡിയിലുണ്ട്.
കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നുംകൊലപാതകത്തിന് പിന്നിൽ 15 അംഗ സംഘമാണെന്നും ജില്ല പൊലീസ് മേധാവി വൈഭവ്സക്സേനപറഞ്ഞു.ഞാറാഴ്‌ചരാത്രിയാണ്അബൂബക്കർസിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചു വരുത്തിതട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.മരിച്ച സിദ്ദിഖിന്‍റെ സഹോദരൻ അൻവറിനെയുംസുഹൃത്ത് അൻസാരിയെയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ബന്ദിയാക്കിയാണ് ദുബായിൽ ആയിരുന്ന സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. മംഗളൂരുവില്‍വിമാനമിറങ്ങിയ സിദ്ദിഖ്‌ നേരെ പൈവളികെയിൽസംഘത്തിന്‍റെ കേന്ദ്രത്തിലേക്ക്‌ പോവുകയായിരുന്നു.

തുടർന്നുണ്ടായമർദനത്തിലാണ്സിദ്ദിഖ്കൊല്ലപ്പെടുന്നത്. തലച്ചോറിനേറ്റ ക്ഷതമെന്നാണ്മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പേശികൾ അടിയേറ്റ് ചതഞ്ഞനിലയിലാണെന്നുംപോസ്റ്റ്‌മോർട്ടംറിപ്പോർട്ടിലുണ്ട്.കൊലപാതകത്തിന് ശേഷം സിദ്ദിഖിനെ ആശുപത്രിയില്‍ഉപേക്ഷിച്ച്സംഘംകടന്നുകളയുകയായിരുന്നു.



Post a Comment

0 Comments