Flash News

6/recent/ticker-posts

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച തിരൂരിലെ ഓൺലൈൻ സെയിൽസ്മാൻ പിടിയിൽ

Views
തിരൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ തിരൂരിലെ ഓൺലൈൻ ബിസിനസ് സ്ഥാപനത്തിലെ സെയിൽസ്മാനായ വടകര സ്വദേശി നമ്പൂടി തറമ്മൽ ഹിപ്പുറഹ്മാനെ (23) തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കഴിഞ്ഞവർഷം നവംബറിലാണ് പ്രതി യുവതിയെ തിരൂരിൽ വെച്ച് പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകി അടുപ്പത്തിൽ ആകുകയും ചെയ്തത്.

വിവാഹിതനാണെന്നുള്ള വിവരം മറച്ചു വെച്ചാണ് ഇയാൾ യുവതിയുമായി അടുപ്പത്തിലാകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. പിന്നീട് ഇയാൾ വിവാഹിതനാണെന്ന വിവരം

അറിഞ്ഞപ്പോളാണ് യുവതി തന്നെ കബളിപ്പിച്ച് മുങ്ങിയ പ്രതിക്കെതിരെ തിരൂർ പോലീസിൽ പരാതി നൽകിയത്. തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ പ്രതീഷ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്. കെ.കെ, രാജേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


Post a Comment

0 Comments