Flash News

6/recent/ticker-posts

കറന്‍സി നോട്ടുകളില്‍ മഹാത്മാ ഗാന്ധിക്ക് പുറമെ, രവീന്ദ്രനാഥ ടാഗോറിൻ്റെയും എപിജെ അബ്ദുള്‍ കലാമിൻ്റെയും ചിത്രങ്ങൾ പരിഗണനയിൽ; സൂചന നൽകി ആർബിഐ

Views
ഡല്‍ഹി: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ മഹാത്മാ ​ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്​ദുള്‍ കലാമിനെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച്‌ ആലോചനകള്‍ നടത്തിവരികയാണെന്ന്  റിപ്പോര്‍ട്ട്.

ഇതാദ്യമായാണ് ഗാന്ധിജിയെ കൂടാതെ മറ്റ് പ്രമുഖരെയും നോട്ടുകളില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ആര്‍ബിഐയും ധനമന്ത്രാലയത്തിന് കീഴിലുളള സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഗാന്ധിജി, ടാഗോര്‍, കലാം എന്നിവരുടെ വാട്ടര്‍മാര്‍ക്കുകളുടെ രണ്ടു വ്യത്യസ്ത സെറ്റ് സാംപിളുകള്‍ തയാറാക്കി.

അന്തിമ തീരുമാനം ഉന്നത തലത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും കറന്‍സി നോട്ടുകളില്‍ ഒന്നിലധികം അക്കങ്ങളുടെ വാട്ടര്‍മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായാനുള്ള നീക്കവും നടക്കുന്നുണ്ട്. ​ഗാന്ധിയുടെ ചിത്രത്തിന് പുറമെ, ടാ​ഗോറിന്റെയും കലാമിന്റെയും വാട്ടര്‍മാര്‍ക്കുകള്‍ ഉപയോ​ഗിക്കണമെന്ന് 2017-ല്‍, നോട്ടുകളുടെ സുരക്ഷാ സവിശേഷതകള്‍ ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ച റിസര്‍വ് ബാങ്ക് ആഭ്യന്തര കമ്മിറ്റികളിലൊന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം.


Post a Comment

0 Comments