Flash News

6/recent/ticker-posts

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന; രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ്

Views
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് കുരുക്ക് മുറുകുന്നു. തുടർച്ചയായ മൂന്നാം ദിവസവമായ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശം നൽകി. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇ ഡി ഇത് തള്ളി. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 18 മണിക്കൂർ നേരം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇ ഡി രാഹുൽ ഗാന്ധിയെ കാണിച്ചു

ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു. രാഹുലിന്റെ വിശദീകരണവും ഉത്തരങ്ങളും തൃപ്തികരമല്ലെന്നാണ് ഇഡി പറയുന്നത്.


Post a Comment

0 Comments