Flash News

6/recent/ticker-posts

ഹെൽമെറ്റില്ലാത്ത യാത്രയ്ക്കടക്കം ലൈസൻസ് മരവിപ്പിക്കും; കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്

Views

തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത യാത്രയുൾപ്പെടെയുള്ള ചെറിയനിയമലംഘനങ്ങൾക്കുപോലും ഡ്രൈവിംഗ് ലൈസൻസ്മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാൻഎൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ മാർക്ക് മോട്ടോർവാഹനവകുപ്പിന്റെ നിർദ്ദേശം.വാഹനാപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി.

ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നൽ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്പോൾവാഹനംനിറുത്താതെപോവുക,ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവുംഗ് തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവർത്തിച്ചാൽ ലൈസൻസ്മരവിപ്പിക്കുകയും ചെയ്യും.

ഇതിന്റെഭാഗമായിപരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോൾ ഈ നിയമലംഘനങ്ങൾക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലർക്കുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്.


Post a Comment

0 Comments