Flash News

6/recent/ticker-posts

ഇന്നത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ മാതൃകാപരീക്ഷ മാറ്റിവെച്ചു

Views
തിരുവനന്തപുരം: ജൂൺ 5ന് നടക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ കേരളത്തിലെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നടക്കുന്നതിനാൽ ഇന്ന് (ജൂൺ 4ന്) നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി മാതൃകാ പരീക്ഷ മാറ്റിവച്ചു. ഇന്നതെ പരീക്ഷ ജൂൺ 8ലേക്ക് മാറ്റിയാതായി ബോർഡ്‌ ഓഫ് ഹയർ സെക്കണ്ടറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ പരീക്ഷാ സമയ ക്രമത്തിലോ മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും ബോർഡ്‌ ഓഫ് ഹയർ സെക്കണ്ടറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്ന ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്ന് മുന്നൊരുക്കങ്ങൾ നടക്കുന്നതിനാലാണ് നടപടി. പരീക്ഷ നടക്കുന്ന ജൂൺ 5ന് ഈ ഹയർ സെക്കന്ററി സ്കൂളുകളിൽ ഏതെങ്കിലും പ്രവർത്തനങ്ങൾ
നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയും ഉചിതമായ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്ന് നിർദേശമുണ്ട്.


Post a Comment

0 Comments