Flash News

6/recent/ticker-posts

ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ പോലീസിനെതിരേ നടപടിയെന്ന് ഹൈക്കോടതി

Views
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുക, മുഖാവരണം ധരിക്കാതിരിക്കുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളിലേര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതി. ആറാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ നിയമം പാലിച്ചുകൊണ്ട് മാതൃക കാണിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് സച്ചിന് ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റേതൊരു പൗരനെയുംപോലെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും പറഞ്ഞു.

ആഭ്യന്തരമന്ത്രാലയം ഒട്ടേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും നിയമലംഘനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. 2021 ഓഗസ്റ്റ് ഒന്‍പതിന് പുലര്‍ച്ചെ സദര്‍ ബസാര്‍ പോലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘത്തിലെ പോലീസുകാര്‍ മുഖാവരണവും ഹെല്‍മെറ്റും ധരിക്കാതെ തന്നോട് മോശമായി പെരുമാറിയെന്നാണ് അഭിഭാഷകനുമായ ഷാലെന്‍ ഭരദ്വാജിന്റെ പരാതി.



Post a Comment

0 Comments