Flash News

6/recent/ticker-posts

ബാലുശേരി ആള്‍ക്കൂട്ടാക്രമണം; അറസ്റ്റിലായ നജാസിന് ഡിവൈഎഫ്‌ഐ ബന്ധമില്ലെന്ന് സനോജ് ''സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തും അയാള്‍ ഉണ്ടായിരുന്നില്ല

Views
 ബാലുശേരി: ആള്‍ക്കൂട്ടാക്രമണക്കേസില്‍ അറസ്റ്റിലായ നജാസിന് ഡിവൈഎഫ്‌ഐയുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ 29 പേരും മുസ്ലീംലീഗ് എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇതില്‍ ഒരാള്‍ പോലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അല്ല. പ്രാദേശികമായി അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വികെ സനോജ് പറഞ്ഞു. വികെ സനോജ് പറഞ്ഞത്: ''ഡിവൈഎഫ്‌ഐയുടെ ഒരു പ്രവര്‍ത്തകനും യൂണിറ്റ് സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിട്ടില്ല. ഇവിടെ പരാതി നല്‍കിയയാള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധമില്ല. സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തും അയാള്‍ ഉണ്ടായിരുന്നില്ല. നജാസ് ഡിവൈഎഫ്‌ഐ ആണെന്ന് ആരാണ് പറഞ്ഞത്. അയാള്‍ പണ്ട് ഫേസ്ബുക്കില്‍ എന്തോ ഇട്ടെന്ന്. ഫേസ്ബുക്കില്‍ പലരും പലതും ഇടും. അയാള്‍ ഡിവൈഎഫ്‌ഐയുടെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. പ്രാദേശികമായി അന്വേഷിച്ചാല്‍ ഇയാള്‍ക്ക് ഡിവൈഎഫ്‌ഐയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലാകും.'' ''യൂണിറ്റ് സെക്രട്ടറിയെ മര്‍ദ്ദിക്കാനും പരാതി നല്‍കാനും പ്രാദേശിക ഡിവൈഎഫ്‌ഐക്കാര്‍ തയ്യാറാകുമെന്ന് പറഞ്ഞാല്‍ സാമാന്യയുക്തിക്ക് നിരക്കുന്ന കാര്യമാണോ. ജിഷ്ണുവിനെ മര്‍ദ്ദിച്ച സംഘത്തിലെ 29 പേരും മുസ്ലീംലീഗ് എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഒരാള്‍ക്ക് പോലും ഡിവൈഎഫ്‌ഐ ബന്ധമില്ല. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി ഇവര്‍ പറയുന്ന കാര്യമാണിത്. പൊലീസ് എത്തിയത് കൊണ്ടാണ് ജിഷ്ണു ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ അയാള്‍ മരണപ്പെടുകയായിരുന്നു.'


Post a Comment

0 Comments