Flash News

6/recent/ticker-posts

മുഖ്യമന്ത്രിയെ ആക്രമിച്ചവര്‍ക്ക് ടിക്കറ്റെടുത്തത് DCC, പണം ഇപ്പോഴും കൊടുത്തിട്ടില്ല- പി.പി ദിവ്യ

Views കണ്ണൂർ: വിമാനത്തിൽവെച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂർ ഡി.സി.സിയിൽ നിന്നാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ട്രാവൽ ഏജൻസിക്ക് ഇതുവരെ പണം കൊടുത്തിട്ടില്ലെന്നും ദിവ്യ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു

മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഡി.സി.സിയിൽനിന്ന് വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് ട്രാവൽ ഏജൻസി ടിക്കറ്റ് ബുക്ക് ചെയ്തതന്നും ദിവ്യ പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ ജൂൺ 13-ന് ആയിരുന്നു സ്വർണക്കടത്ത് വിഷയത്തിൽ പ്രതിഷേധം ശക്തമായിരിക്കേ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്രചെയ്യുന്നതിനിടെ തിരുവനന്തപുരത്ത് വെച്ച് വിമാനത്തിൽ പ്രതിഷേധമുണ്ടായത്.

പ്രതിഷേധിച്ചവരെ ഇ.പി ജയരാജൻ തള്ളിമാറ്റുകയും പുറത്തിറങ്ങിയപ്പോൾ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജാമ്യം ലഭിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവർക്ക് രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറങ്ങാൻ സാധിക്കും.

കണ്ണൂർ സ്വദേശികളും ഒന്നും രണ്ടും പ്രതികളുമായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുജിത്ത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചിട്ടുണ്ട്. യൂത്ത്കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റാണ് ഫർസീൻ മജീദ്. നവീൻകുമാർ ജില്ലാ സെക്രട്ടറിയും സുജിത്ത് നാരായണൻ മട്ടന്നൂർ മണ്ഡലം സെക്രട്ടറിയുമാണ്.



Post a Comment

0 Comments