Flash News

6/recent/ticker-posts

H1N1| കോഴിക്കോട് പന്ത്രണ്ടുകാരി H1N1 ബാധിച്ച് മരിച്ചു; ഇരട്ട സഹോദരിക്കും രോഗം സ്ഥിരീകരിച്ചുമരണശേഷം നടത്തിയ പരിശോധനയിലാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്.

Views
കോഴിക്കോട്: പനി ബാധിച്ച്‌ മരിച്ച 12 വയസ്സുകാരിക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ (H1N1) സ്ഥിരീകരിച്ചു. ഉള്ള്യേരി ആനവാതില്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രോ​ഗബാധിതയായ കുട്ടി ഞായറാഴ്ച വൈകിട്ട് പനി ബാധിച്ച്‌ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബെംഗളൂരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് കുട്ടികള്‍ക്ക് രോ​ഗലക്ഷണങ്ങള്‍ കണ്ടത്. മരണശേഷം നടത്തിയ പരിശോധനയിലാണ് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.

പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖം പകരും. 2009 ല്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പനിയെ പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.


Post a Comment

0 Comments