Flash News

6/recent/ticker-posts

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 11 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്; വിതരണം ഓഗസ്റ്റ് അവസാനവാരം

Views
റേഷൻ കാർഡുടമകൾക്ക് വീണ്ടും സർക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ്, 13 ഇനങ്ങളടങ്ങിയ കിറ്റ് തയാറാക്കാൻ സർക്കാർ സപ്ലൈകോക്ക് നിർദേശം നൽകി. പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റും സപ്ലൈകോ വിതരണം ചെയ്യും.

പഞ്ചസാര (ഒരു കിലോ), ചെറുപയർ (അര ക്കിലോ). തുവരപരിപ്പ് (250ഗ്രാം), ഉണക്കലരി (അര കിലോ), വെളിച്ചെണ്ണ (അര ലിറ്റർ), ചായ പ്പൊടി (100 ഗ്രാം), മുളകു പൊടി- (100 ഗ്രാം), മഞ്ഞൾ പൊടി (100 ഗ്രാം), ഉപ്പ് (ഒരു കിലോ), ശർക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. റേഷൻ കടകൾ വഴി തന്നെയാകും വിതരണം.

കിറ്റ് തയാറാക്കുന്നതിനും മറ്റും പരമാവധി സൗജന്യ നിരക്കിൽ സ്ഥലം കണ്ടെത്തണമെന്നും നിർദേശമുണ്ട്. പാക്കിങ് കേന്ദ്രവും പാക്കിങ് ജീവനക്കാരെയും തെരഞ്ഞെടുക്കുന്നതിന് ഉടൻ നടപടി ആരംഭിക്കാൻ എല്ലാ ഡിപ്പോ മാനേജർമാർക്കും സപ്ലൈകോ സി.എം.ഡി നിർദേശം നൽകി.

എന്നാൽ, കിറ്റ് വിതരണത്തിൽ സർക്കാറിനോട് സഹകരിക്കണമോ എന്ന കാര്യത്തിൽ റേഷൻ സംഘടനകൾ അന്തിമ തീരുമാനം എടുത്തിട്ടില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിൽ 11 മാസത്തെ കമീഷനാണ് സർക്കാർ വ്യാപാരികൾക്ക് നൽകാനുള്ളത്. കിറ്റ് വിതരണം സേവനമായി കാണണമെന്ന ഭക്ഷ്യ മന്ത്രിയുടെ വാദം തള്ളി ഹൈകോടതിയെ സമീപിച്ച വ്യാപാരികൾ ഫെബ്രുവരി 2 ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഓണ ക്കിറ്റ് വിതരണത്തിന് അഞ്ചുരൂപ നിരക്കിലും കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യകി വിതരണത്തിന് ഏഴു രൂപ നിരക്കിലുമാണ് കമീഷൻ നൽകേണ്ടത്.

കമീഷൻ നൽകില്ലെന്ന ഉറച്ച നിലപാട് സർക്കാർ തുടർന്നതോടെ ഏപ്രിലിൽ വ്യാപാരി സംഘടനകൾ സർക്കാറിന് എതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. രണ്ടു മാസത്തിനുള്ളിൽ നിലപാട് അറിയിക്കാനാണ് കോടതി നിർദേശം. ഈ സാഹചര്യത്തിൽ അഭിഭാഷകരുമായി കുടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു.



Post a Comment

0 Comments