Flash News

6/recent/ticker-posts

ജി.എസ്.ടി: സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്ക് വിലകൂടുംസപ്ലൈക്കോയ്ക്കും തിരിച്ചടി

Views തിരുവനന്തപുരം: പാക്കറ്റ് ഉത്പന്നങ്ങൾക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്കും വിലകൂടും.

സപ്ലൈകോ അവശ്യവസ്തുക്കൾ കൂടുതലും വിൽക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങളിൽ മിക്കതും പാക്കറ്റിലാണ്. ഇതോടെ 25 കിലോയിൽ താഴെയുള്ള പാക്കറ്റിന് ബാധകമായ അഞ്ചുശതമാനം ചരക്കു-സേവന നികുതി ഈ ഉത്പന്നങ്ങൾക്ക് ബാധകമാകും. അരിക്കും പയറിനുമെല്ലാം ഇതു ബാധകമാകും.

ജി.എസ്.ടി. ഭാരംകൂടി സർക്കാർ ഏറ്റെടുത്ത് വിൽപ്പന തുടരുന്നത് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തുക. വില കൂട്ടാതിരിക്കാനുള്ള ഇടപെടലുകൾക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്.

2016-നുശേഷം 13 ഉത്പന്നങ്ങളുടെയും വില കൂട്ടിയിരുന്നില്ല.

ഓണം അടുത്തിരിക്കെ ജി.എസ്.ടി. ഏൽപ്പിക്കുന്ന ഭാരം സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.

വിലകുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണ് സപ്ലൈകോ.

വിലകൂടും-- മന്ത്രി ജി.ആർ. അനിൽ

ഉത്പന്നങ്ങൾക്കെല്ലാം സപ്ലൈകോയിലും വിലകൂടുന്ന സാഹചര്യമാണ്. സബ്സിഡി ഉത്പന്നങ്ങൾക്കും ജി.എസ്.ടി. നടപ്പാക്കേണ്ടിവരും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സപ്ലൈകോ ധാന്യങ്ങൾ പാക്കറ്റുകളിൽ നൽകുന്നത് വിൽപ്പനയുടെയും ജനങ്ങളുടെയും സൗകര്യത്തിനാണെന്ന് കേന്ദ്രത്തെ ധരിപ്പിക്കും. മറ്റ് ബ്രാൻഡ് ഉത്പന്നങ്ങളെപ്പോലെയല്ല സപ്ലൈകോയുടേത്. അതിനാൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു



Post a Comment

0 Comments