ആറു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 15 പേർ.
തിരുവനന്തപുരം: കഴിഞ്ഞ ആറു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത് 15 പേരെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. മരിച്ച എല്ലാപേരും വാക്സീന്‍ സ്വീകരിച്ചിരുന്നു എന്നത് ആശങ്കയേറ്റുന്നു. മരുന്ന് ഫലപ്രദമാകാത്തതാണോ അതോ മരുന്ന് ഉപയോഗിക്കുന്നതിലെ പാകപിഴയാണോ പ്രശ്നമെന്നത് ചര്‍ച്ചയാവുകയാണ്. സംസ്ഥാനത്ത് വാക്സീന്‍ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ജൂലൈ മാസം മാത്രം രണ്ടു മരണം. ഒന്നാം തീയതി പാലക്കാട് മങ്കരയില്‍ 19 വയസുകാരി ശ്രീലക്ഷ്മി പ്രതിരോധ കുത്തിവയ്പ്പിന്‍റെ മുഴുവന്‍ ഡോസും സ്വീകരിച്ചിട്ടും മരണത്തിന് കീഴടങ്ങി. ഇടുക്കി ലൈവ്. ജൂലൈ 18 തൃശ്ശൂര്‍ കണ്ടാണശേരിയില്‍ 52 വയസുള്ള ഷീല തെരുവു നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പെടുത്തെങ്കിലും മരണപ്പെട്ടു. വാക്സീന്‍ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കെ.എം.എസ്.സി.എല്ലിന്റെ വെയര്‍ ഹൗസുകളിലെല്ലാം പേവിഷ പ്രതിരോധ വാക്സീനുകള്‍ എത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്റ്റോറില്‍ 3000 വയല്‍ മരുന്നുണ്ട്. ഒരു മരുന്നും നൂറ് ശതമാനം ഫലപ്രാപ്തി തരാന്‍ കഴിയില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 2.8 ഡിഗ്രിയാണ് പേവിഷ ബാധ പ്രതിരോധ മരുന്നുകള്‍ സൂക്ഷിക്കേണ്ട താപനില. വെയര്‍ ഹൗസുകളിൽ നിന്ന് വാക്സീനുകള്‍ ആശുപത്രിയിലെത്തുമ്പോള്‍ ഇത് എത്ര കണ്ട് ഫലപ്രദമായി നടപ്പിലാകും എന്നത് അറിയേണ്ടതുണ്ട്.
അതുപോലെ കുത്തിവെയ്പ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടും മരുന്ന് ഫലിക്കാതെ വരാം. ചര്‍മപാളിയിലേക്ക് 0.1 മില്ലിയാണ് കുത്തിവെക്കേണ്ടത്. പ്രത്യേക പരിശീലനം ലഭിച്ചവര്‍ തന്നെയാണോ മരുന്ന് കുത്തിവെക്കുന്നതെന്നും പരിശോധിക്കണം. സംസ്ഥാനത്ത് തെരുവ് നായ കടി രണ്ടും മൂന്നും മടങ്ങ് വര്‍ധിച്ചിട്ടും നായകളുടെ വന്ധ്യംകരണ നടപടി ഇഴഞ്ഞു നീങ്ങുന്നതും ജനങ്ങളുടെ ഭയം ഇരട്ടിപ്പിക്കുകയാണ്.
0 Comments