Flash News

6/recent/ticker-posts

സ്കൂളിലേക്കുപോയ അഞ്ചാംക്ലാസുകാരി തീയേറ്ററിൽ; കണ്ടെത്തിയത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 16കാരനൊപ്പം

Views
 
കണ്ണൂർ: കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ കാണാതായത് രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും പോലീസിലും പരിഭ്രാന്തി പരത്തി. സ്കൂൾ ബസിൽ വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂൾ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്.
സ്കൂൾ അധികൃതർ ഉടൻ പോലീസിൽ പരാതി നൽകി. പോലീസ് നഗരത്തിലും പരിസരങ്ങളിലും പയ്യാമ്പലത്തും പരിശോധന നടത്തി. ഒടുവിൽ കുട്ടിയെ നഗരത്തിലെ തിയേറ്ററിൽ തിരുവനന്തപുരത്തുകാരനായ പ്ലസ്വൺ വിദ്യാർഥിയായ കൂട്ടുകാരനോടൊപ്പം കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണത്രേ ഇരുവരും. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. 



Post a Comment

0 Comments