Flash News

6/recent/ticker-posts

ബാങ്കിംഗ് ഇടപാടുകള്‍, ഗ്യാസ് വില... ആഗസ്റ്റ് 1 മുതല്‍ ചെലവേറും

Views

ആഗസ്റ്റ് ഒന്നു മുതല്‍ പണമിടപാടുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരികയാണ്. എല്ലാ മാസവും ഒന്നാം തീയതിയാണ് എല്‍പിജി സിലിണ്ടറുകളുടെ (എല്‍പിജി) വില പുതുക്കി നിശ്ചയിക്കുന്നത്. ആഗസ്റ്റ് 1 മുതല്‍ ചെക്കുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരും. ബാങ്കുകളില്‍ പോസിറ്റീവ് പേ സിസ്റ്റം ആരംഭിക്കുന്നു. കൂടാതെ, ആഗസ്റ്റില്‍ നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നുണ്ട്.  അതിനാല്‍ ഈ മാസം 11 ദിവസത്തിലേറെ ബാങ്കുകള്‍ അടഞ്ഞുകിടക്കും

*ചെക്ക് പേയ്മെന്റ് നിയമങ്ങള്‍*

ചെക്ക് പേയ്മെന്റ് നിയമങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ മാറും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബാങ്കുകള്‍ ചെക്ക് പേയ്മെന്റ് നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്. ആഗസ്റ്റ് 1 മുതല്‍ അഞ്ച് ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള ചെക്ക് പേയ്മെന്റുകള്‍ക്ക് പോസിറ്റീവ് പേ സമ്പ്രദായം നടപ്പിലാക്കുമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

ഇത് പ്രകാരം, ചെക്ക് നല്‍കുന്നയാള്‍ ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്എംഎസ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ബാങ്കിന് നല്‍കണം. അതിനുശേഷം മാത്രമേ ചെക്ക് ക്ലിയര്‍ ചെയ്യുകയുള്ളൂ. ബാങ്ക് ഒന്നിലധികം ചെക്കുകള്‍ നല്‍കിയാല്‍, അതിന്റെ നമ്പര്‍, പേയ്‌മെന്റ് തുക, പണം സ്വീകരിക്കുന്നയാളുടെ പേര് എന്നിവ ഉള്‍പ്പെടെ നിരവധി വിശദാംശങ്ങള്‍ ബാങ്കിന് നല്‍കേണ്ടിവരും.

പോസിറ്റീവ് പേ സ്ഥിരീകരണം നല്‍കാത്ത ചെക്കുകള്‍ അടുത്ത മാസം മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ല. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്കാണ്  പോസിറ്റീവ് പേ നിര്‍ബന്ധമാക്കുന്നത്.

*എന്താണ് പോസിറ്റീവ് പേ എന്നറിയാം* 

ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ് പോസിറ്റീവ് പേ. അക്കൗണ്ട് ഉടമയ്ക്ക്  ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി ചെക്ക് ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന രീതിയാണിത്. അതായത് നിങ്ങള്‍ക്ക് ചെക്ക് ബുക്ക് നല്‍കുന്ന സമയത്ത് നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ചുകൊണ്ടായിരിക്കും നിങ്ങളുടെ ഓരോ ചെക്ക് ഇടപാടുകളും നടക്കുക. ഇനി മുതല്‍  ചെക്ക് നമ്പര്‍, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പര്‍, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങള്‍ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുന്‍വശത്തും മറുവശത്തും എഴുതി കൊടുക്കണം. ബാങ്കുകള്‍ക്ക്  പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച് ചെക്കുകള്‍ വേഗത്തില്‍ ക്ലിയര്‍ ചെയ്യാന്‍ സാധിക്കും. കൂടാതെ ചെക്ക് വഴി നടത്തുന്ന തട്ടിപ്പുകള്‍ തടയാനും കഴിയു


*പാചക വാതക വില*

എല്ലാ മാസവും ഒന്നാം തീയതിയാണ് എല്‍പിജി സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത്. ആഗസ്റ്റ് ഒന്നിന് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് തീരുമാനിക്കും. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പാചകവാതക വിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.

*11 ദിവസത്തോളം ബാങ്കുകള്‍ അടഞ്ഞുകിടക്കും*

ആഗസ്റ്റ് മാസത്തില്‍ മൊത്തം 11 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ആഗസ്റ്റിലെ ലിസ്റ്റില്‍ നിരവധി അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍, മുഹറം, രക്ഷാ ബന്ധന്‍, സ്വാതന്ത്ര്യ ദിനം, കൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി തുടങ്ങി നിരവധി ഉത്സവങ്ങളുണ്ട്, അവയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ഇതുകൂടാതെ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ഞായറാഴ്ചകളിലെ സ്ഥിരം അവധികള്‍ എന്നിവകൂടി പരിഗണിക്കുമ്പോള്‍ ബാങ്കുകള്‍ 11 ദിവസങ്ങളോളം അടഞ്ഞു കിടക്കും



Post a Comment

0 Comments