Flash News

6/recent/ticker-posts

കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് ഇന്ന് 23 വയസ്

Views
കാര്‍ഗില്‍ : യുദ്ധ വിജയത്തിന്റെ ജ്വാലിക്കുന്ന സ്മരണകള്‍ക്ക് ഇന്ന് 23-ാം ആണ്ട്. 1999 മെയ് രണ്ടിന് (Pakistan)പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. 1999 മെയ് രണ്ടുമുതല്‍ മുതല്‍ 72 ദിവസം നീണ്ട ആക്രമണത്തില്‍ (India)ഇന്ത്യക്ക് 527 സൈനികരെയാണ് നഷ്ടമായത്. പിറന്ന മണ്ണിനെ കാക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ഓരോ ധീര ജാവന്മാരുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്ന് രാജ്യം ആദരവും നന്ദിയും അറിയിക്കും..
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങളിലൊന്നാണ് കാര്‍ഗില്‍ യുദ്ധം. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ചു. ദ്രാസ് മേഖലയില്‍ കാണാതായ ആടിനെ തേടിയിറങ്ങിയ താഷി നഗ്യാന്‍ പാക് നുഴഞ്ഞുകയറ്റശ്രമം കാണുകയും വിവരം സൈന്യത്തെ അറിയിക്കുകയും ചെയ്തു. നിയന്ത്രണ രേഖ ലംഘിച്ച് മുന്നേറിയ പാക് സൈന്യത്തിന് നേരെ ഇന്ത്യ ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. കര നാവിക വ്യോമ സേനകള്‍ ഒരുമിച്ച് അണിനിരന്ന യുദ്ധത്തിനൊടുവില്‍ ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് ഇന്ത്യ വിജയിച്ചതായി അറിയിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ സൈന്യം പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച സായുധ സേനകളോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.


Post a Comment

0 Comments