Flash News

6/recent/ticker-posts

കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് കലക്ടർ

Views

കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് കൊല്ലം ജില്ലാകലക്ടർ അഫ്‌സാന പർവീൺ. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ട്. രോഗി സഞ്ചരിച്ച ഓട്ടോയുടെയും ടാക്‌സിയുടെയുംഡ്രൈവർമാരെ കണ്ടെത്താൻ ആയിട്ടില്ല.  ജില്ലയിൽ കർശന പരിശോധന നടത്തും. വിദേശത്ത് നിന്നു എത്തുന്നവരേയും ഹജജ് കഴിഞ്ഞ് എത്തുന്നവരെ നിരീക്ഷിക്കുമെന്നും കർശന പരിശോധന നടത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ജൂലൈ 5നാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. വീട്ടിൽ എത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രയിലേക്ക് പോയത്. അറ് പേരുമായി അടുത്ത സമ്പർക്കമുണ്ടായിട്ടുണ്ട്. ഇവർ കുടുംബത്തിൽ പെട്ടവർ തന്നെയാണ്. എല്ലാവരും വീട്ടിൽ നിരീക്ഷണത്തിൽ തന്നെയാണ്. പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും നിലവിൽ കണ്ടൈൻമെന്റ് സോണിന്റെ ആവശ്യമില്ലെന്നും കലക്ടർ അറിയിച്ചു.




Post a Comment

0 Comments